കാലാവസ്ഥാ വ്യതിയാനം, തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ; ധനസഹായവുമായി സർക്കാർ

കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് സർക്കാർ ധനസഹായം. ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ അനുവദിച്ചു. 2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തൊഴിൽ ദിനങ്ങൾക്കാണ് ധനസഹായം.(government help over fisherman’s in kerala)
മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027 കോടി രൂപ നഷ്ടപരിഹാരമായി അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചു.
Read Also: അടിമാലിയില്‍ വഴിയില്‍ കിടന്നുകിട്ടിയ മദ്യം കഴിച്ച് ഒരാള്‍ മരിച്ചു; രണ്ട് പേര്‍ ചികിത്സയില്‍
2022 ഏപ്രില്‍, മെയ്, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായി 15 തൊഴില്‍ദിനങ്ങളാണ് പ്രതികൂല കാലാവസ്ഥാ മുന്നറിയിപ്പ് കാരണം മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടപ്പെട്ടത്. ഒരു തൊഴില്‍ ദിനത്തിന് 200 രൂപ നിരക്കില്‍ 3000 രൂപയാണ് 1,66,756 മത്സ്യത്തൊഴിലാളി, അനുബന്ധ മത്സ്യത്തൊഴിലാളികുടുംബങ്ങള്‍ക്ക് ലഭിക്കുക . ഇതിനു മുമ്പ് ടൗട്ടെ ചുഴലിക്കാറ്റിന്റെ സമയത്തും ഇത്തരത്തില്‍ 1200 രൂപ വീതം നഷ്ടപരിഹാര സഹായധനം മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു.
Story Highlights: government help over fisherman’s in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here