Advertisement

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം

January 19, 2023
Google News 1 minute Read

ഇന്ത്യയിലെ ഇന്റർനെറ്റ് വേഗത്തിൽ വലിയ മുന്നേറ്റം രേഖപ്പെടുത്തിയതായി ആഗോള ഇന്റർനെറ്റ് സ്പീഡ് ടെസ്റ്റ് ഏജൻസിയായ ഊക്‌ലയുടെ റിപ്പോർട്ട്. രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ ഏറ്റവും മികച്ച വേഗമാണ് ഡിസംബറിൽ ലഭിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്റർനെറ്റ് വേഗത്തിന്റെ രാജ്യാന്തര കണക്കെടുത്താൽ ഇന്ത്യ ആദ്യ 100 രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഇടംപിടിച്ചു എന്നതും മറ്റൊരു നേട്ടമാണ്.

ഡിസംബറിലെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഇന്റര്‍നെറ്റ് വേഗത്തില്‍ ഇന്ത്യ 26 സ്ഥാനങ്ങൾ മുന്നേറി 79–ാം സ്ഥാനത്താണ്. കഴിഞ്ഞ മാസം 105–ാം സ്ഥാനത്തായിരുന്നു. കഴിഞ്ഞ വർഷം ഈ സമയത്ത് ഇന്ത്യ 115-ാം സ്ഥാനത്തായിരുന്നു. ഫിക്സഡ് ബ്രോഡ്ബാൻഡ് വേഗത്തിൽ ഇന്ത്യ 81–ാം സ്ഥാനത്താണ്.

ഏറ്റവും കൂടുതൽ പേര്‍ ഇന്റർനെറ്റ് ഉപയോഗിക്കുന്ന ചൈന പട്ടികയിൽ 6–ാം സ്ഥാനത്താണ്. ഏറ്റവും കുറഞ്ഞ ഇന്റർനെറ്റ് വേഗം അഫ്ഗാനിസ്ഥാനിലാണ്. സെക്കൻഡിൽ 5.18 എംബിപിഎസ് ആണ് 141–ാം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനിലെ ശരാശരി ഇന്റർനെറ്റ് വേഗം. കഴിഞ്ഞ വർഷം ഇതേസമയം ചൈന 4–ാം സ്ഥാനത്തായിരുന്നു. പട്ടികയിൽ രണ്ടാം സ്ഥാനത്ത് യുഎഇയാണ്. യുഎഇയിലെ ഇന്റർനെറ്റ് വേഗം 153.09 എംബിപിഎസ് ആണ്.

Story Highlights: India improves global ranking for mobile

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here