കേളി കലാ സാംസ്‌കാരിക വേദി 22ാം വാര്‍ഷികാഘോഷം റിയാദില്‍

കേളി കലാ സാംസ്‌കാരിക വേദി 22-ാം വാര്‍ഷികം റിയാദില്‍ ആഘോഷിക്കുന്നു. ‘കേളി ദിനം-2023’ എന്ന പേരില്‍ ജനുവരി 20 വെള്ളി റിയാദ് അല്‍ഹയ്ര് അല്‍ ഒവൈദ ഫാം ഹൗസിലാണ് ആഘോഷ പരിപാടികള്‍. വൈകുന്നേരം 7.30ന് ഗായിക റിമി ടോമിയുടെ നേതൃത്വത്തില്‍ സംഗീത വിരുന്ന് നടക്കും. പിന്നണി ഗായകരായ ശ്രീനാഥ്, നിഖില്‍, ശ്യം പ്രസാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നും സംഘാടകര്‍ അറിയിച്ചു.
വെള്ളിയാഴ്ച രാവിലെ 9നാണ് ആഘോഷപരിപാടികള്‍. നാടകം, നൃത്തം, സംഗീതശില്പം, ഒപ്പന, കൈകൊട്ടിക്കളി, നാടന്‍ പാട്ടുകള്‍, വിപ്ലവ ഗാനങ്ങള്‍, കഥാപ്രസംഗം, ഓട്ടംതുളളല്‍, ചാക്യാര്‍കൂത്ത്, തെയ്യം തുടങ്ങിയ കലാപരിപാടികളുമുണ്ടാകും. വൈകുന്നേരം 4.30ന് സമാപന സമ്മേളനം, കലണ്ടര്‍, ഡയറി പ്രകാശനം എന്നിവ നടക്കും.
കെ.പി.എം. സാദിഖ്, ജോസഫ് ഷാജി, ഗീവര്‍ഗീസ്, സെബിന്‍ ഇഖ്ബാല്‍, സുരേഷ് കണ്ണപുരം, സുനില്‍ കുമാര്‍, സുനില്‍ സുകുമാരന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Story Highlights: riyadh keli cultural center anniversary celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here