Advertisement

ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു; ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ

January 20, 2023
Google News 1 minute Read

തൃശൂർ പാവറട്ടി സ്വദേശി ആശയുടെ മൃതദേഹം കാണാൻ മക്കളെ എത്തിച്ചു. പൊലീസ് സാന്നിധ്യത്തിലാണ് അഞ്ചും ഏഴും വയസുള്ള കുട്ടികളെ വീട്ടിലെത്തിച്ചത്. ആശയുടെ മരണത്തിൽ ഭർതൃവീട്ടുകാർക്കെതിരെ ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

കഴിഞ്ഞ 12നാണ് ആശ കുന്നിക്കുരു കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. 17 ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് മരണം സംഭവിച്ചു. ഭർത്താവിൻ്റെ വീട്ടുകാർ കുട്ടികളെ അയക്കാൻ തയാറായിരുന്നില്ല. പൊലീസ് നടത്തിയ ചർച്ചക്കൊടുവിലാണ് കുട്ടികളെ വിട്ടത്.

Story Highlights: Thrissur woman suicide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here