ഒന്നാം സമ്മാനം എങ്ങനെ വിനിയോഗിച്ചു ? ഓണം ബമ്പർ ജേതാവ് അനൂപ് ട്വന്റിഫോറുമായി പങ്കുവയ്ക്കുന്നു

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ സമ്മാനം ആർക്ക് ലഭിച്ചുവെന്ന ആകാംക്ഷ കേരളമൊട്ടാകെയുണ്ടാകും. അതേ ആകാംക്ഷ തന്നെ ഒന്നാം സമ്മാന തുക എങ്ങനെ വിനിയോഗിച്ചു എന്നറിയാനും ഉണ്ടാകും. സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ സമ്മാനം എങ്ങനെ വിനിയോഗിച്ചുവെന്ന് ട്വന്റിഫോറുമായി പങ്കുവയ്ക്കുകയാണ് 2022 ഓണം ബമ്പർ ജേതാവ് അനൂപ്. ( anoop begins lottery center with onam bumper prize money )
ലോട്ടറി അടിച്ച് ഒരു മാസത്തിനകം തന്നെ അനൂപ് പണം കൈപ്പറ്റി. 15 കോടി 70 ലക്ഷം രൂപയാണ് കൈയിൽ ലഭിച്ചത്. ഇതിൽ മൂന്ന് കോടി രൂപയ്ക്കടുത്ത് ടാക്‌സും ഒടുക്കി ബാക്കി 12 കോടിയാണ് അനൂപിന് ലഭിച്ചത്. ഈ 12 കോടിയിൽ നിന്ന് കുറച്ച് പണമെടുത്ത് അനൂപ് സ്വന്തമായി ഒരു ലോട്ടറി കട തുടങ്ങിയിരിക്കുകയാണ്. എംഎ ലക്കി സെന്റർ എന്നാണ് സ്ഥാപനത്തിന്റെ പേര്. തിരുവനന്തപുരം മണക്കാട് ജംഗ്ഷനിലാണ് ലോട്ടറി സെന്റർ. അനൂപിന്റേയും ഭാര്യയുടേയും പേരിന്റെ ആദ്യാക്ഷരം ചേർത്താണ് കടയ്ക്ക് പേര് നൽകിയിരിക്കുന്നത്. കഴിഞ്ഞ മാസം രണ്ടാമതൊരു കുഞ്ഞ് കൂടി പിറന്ന സന്തോഷത്തിലാണ് അനൂപും കുടുംബവും നിലവിൽ.
Read Also: രണ്ട് മാസത്തിന് ശേഷം പൂജാ ബമ്പർ വിജയിയെ കണ്ടെത്തി; 10 കോടി അടിച്ചത് ഗുരുവായൂർ സ്വദേശിക്ക്
ആളുകൾ സഹായം ചോദിച്ച് വരുന്നത് ബുദ്ധിമുട്ടാകുന്നു എന്ന് അനൂപ് മുൻപ് പറഞ്ഞിരുന്നു. പക്ഷേ ഇപ്പോഴും അതില് കുറവൊന്നും വന്നിട്ടില്ലെന്നാണ് അനൂപ് പറയുന്നത്. ‘ഇപ്പോഴും സഹായം ചോദിച്ച് ആളുകൾ വരാറുണ്ട്. പഴയ വീട് മാറി ഇപ്പോൾ പുതിയ വീട്ടിലാണ് താമസം. പക്ഷേ അവിടെയും ആളുകൾ എത്തുന്നുണ്ട്. ലോട്ടറി തുക ഫികസഡ് ഡെപ്പോസിറ്റ് ഇട്ടിരിക്കുകയാണ്. ഈ തുകയുടെ പലിശ കൊണ്ട് മറ്റുള്ളവർക്ക് സാമ്പത്തിക സഹായം ചെയ്യുന്നുണ്ട്. അത്രയധികം ബുദ്ധിമുട്ടുള്ളവരെയാണ് സഹായിക്കുന്നത്.’- അനൂപ് പറയുന്നു.
Story Highlights: anoop begins lottery center with onam bumper prize money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here