ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് ആധികാരിക വിജയം

ന്യൂസിലന്റിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 9 വിക്കറ്റ് വിജയം. കേവലം ഇരുപത് ഓവറുകളിലാണ് ഇന്ത്യ ലക്ഷ്യം കണ്ടത്. ടോസ് നേടിയ ഇന്ത്യ ന്യൂസിലന്റിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി തിളങ്ങിയ മത്സരത്തിൽ കിവിപ്പട 34.3 ഓവറിൽ 109 റണ്ണുകളിൽ ഒതുങ്ങുകയായിരുന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും ഓപ്പണർ ശുഭ്മൻ ഗില്ലിന്റെയും മികവിലാണ് വിജയചിറകിലേറിയത്. 20 ഓവറുകളിൽ വിജയലക്ഷ്യം കണ്ട ഇന്ത്യക്കു വേണ്ടി രോഹിത് ശർമ്മ (51) അർദ്ധസെഞ്ച്വറി നേടി. എന്നാൽ, 14 ആം ഓവറിൽ ഷിപ്ളേയുടെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങി. തുടർന്ന്, മൂന്നാമതായി ഇറങ്ങിയ വിരാട് കോലിക്ക് ഒപ്പം ഇന്നിംഗ്സ് മുന്നോട്ട് കൊണ്ടുപോയ ശുഭ്മൻ ഗിൽ (40) മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. പതിനെട്ടാം ഓവറിൽ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും ഇന്ത്യ വിജയത്തോണി കയറിയിരുന്നു. ഗില്ലിനു ഇഷാൻ കിഷൻ നൽകിയ പിന്തുണ കൂടിയായപ്പോൾ ഇന്ത്യയുടെ വിജയം അനായാസമായി. രണ്ടാം മത്സരത്തിലെ വിജയത്തോടുകൂടി പരമ്പര ഇന്ത്യ സ്വന്തമാക്കി. India won ODI match against New Zealand
Read Also: റായ്‌പൂരിൽ കിവികളെ അരിഞ്ഞിട്ട് ഇന്ത്യ, വിജയലക്ഷ്യം 109
ടോസ് നേടിയ ഇന്ത്യ ന്യൂസിലൻഡിനെ ബാറ്റ് ചെയ്യാനായി അയക്കുകയായിരുന്നു. ഷമി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ കിവിപ്പടയുടെ കയ്യിൽ നിന്ന് മത്സരം നഷ്ട്ടപെട്ടു. ആദ്യ ഓവറിൽ അഞ്ചാമത്തെ പന്തിൽ ഫിൻ അലൻ (0) പുറത്താകുമ്പോൾ സ്കോർ ബോർഡിൽ ഒരു റൺ പോലും ചേർക്കാൻ ന്യൂസിലാൻഡിനു കഴിഞ്ഞിരുന്നില്ല. അഞ്ചാമത്തെ ഓവറിൽ സിറാജിന്റെ പന്ത് ശുഭ്മാൻ ഗില്ലിന്റെ കയ്യിലെക്കെത്തിച്ച് നിക്കോളസ് (1) പുറത്താകുമ്പോൾ ന്യൂസിലാൻഡ് നേടിയത് 8 റൺസ് മാത്രം. തൊട്ടടുത്ത ഓവറിൽ മിച്ചലിനെയും (2) ഒൻപതാം ഓവറിൽ കോൺവെയെയും (7) നഷ്ടപ്പെട്ടതോടെ കിവിപ്പടയുടെ മുന്നേറ്റ നിര തകർന്നടിഞ്ഞു. ന്യൂസിലാൻഡ് ക്യാപ്റ്റൻ ടോം ലതമിനെ (1) പത്താം ഓവറിൽ ശാർദൂൽ താക്കൂർ പുറത്താക്കി.
ന്യൂസിലാൻഡ് നിരയിൽ അൽപ്പമെങ്കിലും പിടിച്ചു നിൽക്കാൻ സാധിച്ചത് ഗ്ലെൻ ഫിലിപ്സിനും ബ്രേസ്‌വെല്ലിനും മിച്ചൽ സാന്ററിനും മാത്രമായിരുന്നു. കഴിഞ്ഞ മത്സരത്തിൽ തർപ്പൻ സെഞ്ച്വറി നേടിയ ബ്രേസ്‌വെൽ 30 പന്തുകളിൽ നിന്ന് 22 റണ്ണുകൾ മാത്രം നേടി ഷമിക്ക് മുൻപിൽ വീഴുകയായിരുന്നു. മിച്ചൽ സാന്റ്നറുമായി ചേർന്ന് ഗ്ലെൻ ഫിലിപ്സ് നടത്തിയ പോരാട്ടമാണ് കൂറ്റൻ തകർച്ചയിൽ നിന്ന് കിവികളെ അൽപ്പമെങ്കിലും രക്ഷപെടുത്തിയത്. എന്നാൽ യുവതാരം വാഷിംഗ്‌ടൺ സുന്ദർ വമ്പനടികൾക്ക് പേരുകേട്ട ഗ്ലെൻ ഫിലിപ്സിനെ (36) പുറത്താക്കിയതോടെ ന്യൂസിലൻഡിന്റെ ഇന്നിഗ്‌സിന് അവസാനമായി. ലോക്കി ഫെർഗുസനും (1) ബ്ലൈർ ടിക്കണറും (2) യാതൊരുവിധത്തിലുള്ള പ്രതിരോധവും സൃഷ്ട്ടിക്കാതെയാണ് കളം വിട്ടത്. കഴിഞ്ഞ മത്സരത്തിൽ നിന്ന് മാറ്റങ്ങളേതും കൂടാതെയാണ് ഇരുടീമുകളും ഇന്നത്തെ മത്സരത്തിനിറങ്ങിയത്.
Story Highlights: India won ODI match against New Zealand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here