Advertisement

കെ.വി തോമസ് ആരാണ്, കാല് മാറിയവരെ സിപിഐഎം പ്രോത്സാഹിപ്പിക്കുന്നത് നിർത്തണം; കെ. സുധാകരൻ

January 21, 2023
2 minutes Read
K. Sudhakaran Criticizing KV Thomas and CPIM

കെ വി തോമസ് ആരാണെന്നും കാല് മാറിയ രാഷ്ട്രീയക്കാരെ പ്രോത്സാഹിപ്പിക്കേണ്ട എന്ത് ബാധ്യതയാണ് സർക്കാരിനുള്ളതെന്നും കെപിസിസി പ്രസി‍ഡന്റ് കെ സുധാകരൻ. കെ വി തോമസിന് പദവി നൽകുന്നതിലൂടെ ആരെയാണ് ഇടതുപക്ഷ സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. സിപിഐഎം നേതൃത്വത്തിന് എന്ത് ന്യായീകരണം ആണ് ഇക്കാര്യത്തിൽ പറയാനുള്ളതെന്നും കെ സുധാകരൻ ചോദിച്ചു. ( K. Sudhakaran Criticizing KV Thomas and CPIM ).

സംസ്ഥാനത്ത് കടബാധ്യത എന്നു പറഞ്ഞിട്ട് എന്തിനാണ് കെ വി തോമസിന് പദവി നൽകിയതെന്ന് വ്യക്തമാക്കണം. അധിക ബാധ്യത ജനങ്ങളുടെ മേൽ കെട്ടി വെക്കുന്നത് എന്തിനാണ്. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഇക്കാര്യത്തിൽ മറുപടി പറയാൻ തയ്യാറാവണം. ഭരിക്കാൻ അറിയാത്തവന്റെ കൈയിൽ തുടർ ഭരണം കിട്ടിയാൽ എന്തും സംഭവിക്കുമെന്ന് ഇതിലൂടെ വ്യക്തമായി.

Read Also: കേരളത്തിന്റെ വികസനത്തിന് മുൻ‌തൂക്കം; പ്രധാനമന്ത്രിയുമായും നല്ല ബന്ധമാണ്; കെ വി തോമസ്

ആലപ്പുഴ മെഡിക്കൽ കോളേജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന ചടങ്ങിൽ നിന്ന് കെ.സി. വേണുഗോപാൽ ഉൾപ്പടെയുള്ളവരെ ഒഴിവാക്കേണ്ടതില്ലായിരുന്നു. വഴിയരികിലെ ഫ്ലക്സുകളിലല്ല മറിച്ച് ജനഹൃദയങ്ങളിലെ ഫ്ലക്സുകളിലാണ് നേതാക്കൾ ഉണ്ടാകേണ്ടത്.
കെ.സി. വേണുഗോപാലിനെ ഉദ്ഘാടന ചടങ്ങിൽ നിന്നും ഒഴിവാക്കിയതിൽ കോൺഗ്രസ്‌ പ്രതിഷേധത്തിലാണ്. പിന്നാലെയാണ് സംഘാടകസമിതിയെ വിമർശിച്ച് ജി. സുധാകരൻ രംഗത്ത് എത്തിയത്.

ആശുപത്രിയുടെ വികസനത്തിനായി മുൻനിരയിൽ ഉണ്ടായിരുന്ന മുൻ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, അന്നത്തെ ആലപ്പുഴ എം..പി കെ.സി. വേണുഗോപാൽ എന്നിവരെ ഒഴിവാക്കേണ്ടിയിരുന്നില്ല എന്നും സുധാകരൻ പറ‍ഞ്ഞു.

Story Highlights: K. Sudhakaran Criticizing KV Thomas and CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top