Advertisement

ഹർത്താൽ നാശനഷ്ടം: പിഎഫ്ഐയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം ജപ്തി ചെയ്തതായി പരാതി

January 21, 2023
Google News 3 minutes Read
Mistake of officers in confiscating assets of PFI leaders

പോപ്പുലർ ഫ്രന്റ് ഓഫ് ഇന്ത്യയുടെ സ്ഥാപങ്ങൾ എൻഐഎ അടച്ചുപൂട്ടിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ സംഘടന കേരളത്തിൽ മിന്നൽ ഹർത്താൽ ആഹ്വാനം ചെയ്തത്. അക്രമാസക്തമായ ഹർത്താലുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ഈടാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് ഇന്നലെ കേരളമൊട്ടാകെ പിഎഫ്ഐ നേതാക്കളുടെ വീടുകളിലും സ്ഥാപനങ്ങളിലും കണ്ടുകെട്ടൽ നടപടികൾ ആരംഭിച്ചത്. എന്നാൽ, കണ്ടുകെട്ടൽ നടപടികൾക്കിടയിൽ സംഘടനയുമായി ബന്ധമില്ലാത്തവരുടെ സ്ഥലം ജപ്തി ചെയ്തതായി പരാതി. Mistake of officers in confiscating assets of PFI leaders

Read Also: ഹര്‍ത്താല്‍ നാശനഷ്ടം; പിഎഫ്ഐ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടുന്നത് ഇന്നും തുടരും

മലപ്പുറം ജില്ലയിൽ നൂറിലധികം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം കണ്ടുകെട്ടൽ നടപടികൾ നടന്നത്. തുടർന്നാണ് ഇത്തരത്തിലുള്ള ആരോപണങ്ങളും അവിടെ നിന്ന് ഉയരുവാൻ തുടങ്ങിയത്. മലപ്പുറം അങ്ങാടിപ്പുറത്ത് ഇടുപൊടിയൻ ഹംസ എന്ന വ്യക്തിയുടെ വസ്തുവകകളാണ് ഉദ്യോഗസ്ഥർ ആളുമാറി ജപ്തി ചെയ്തതെന്ന് ആരോപണം ഉയരുന്നത്. 5,20,00,000 രൂപയാണ് അദ്ദേഹം കുടിശിക അടക്കണമെന്നുള്ള നോട്ടീസിൽ ഉണ്ടായിരുന്നത്.

35 വർഷം ഗൾഫിൽ ജോലിചെയ്തിരുന്ന വ്യക്തിയാണ് ഹംസ. പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ ഹംസ കഴിഞ്ഞ നാല് മാസമായി ഓട്ടോറിക്ഷ ഓടിച്ചാണ് ജീവിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പ്രവർത്തകനുമല്ല ഹംസ. യാതൊരുവിധ പരിശോധനയും കൂടാതെയാണ് ഇന്നലെ ഉദ്യോഗസ്ഥർ കടന്ന് വന്ന് നടപടികൾ ആരംഭിച്ചത്. എന്തിനാണ് ഈ നടപടികൾ എന്ന പോലും അറിയില്ലായിരുന്നു എന്നാണ് കുടുംബം പ്രതികരിച്ചത്. മേൽവിലാസത്തിലെ സാമ്യത മൂലമാണ് ഇങ്ങനെയൊരു നടപടി നേരിടേണ്ടി വന്നതെന്ന് പരാതിക്കാർ പറഞ്ഞു.

എന്നാൽ, രേഖകളിലെ ക്രമനമ്പറുകൾ മാറിപോയതാണ് ഇത്തരമൊരു തെറ്റിദ്ധാരണക്ക് കാരണമായതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പോപ്പുലർ ഫ്രന്റ് പ്രവർത്തകനായ സമീപവാസിയായ മറ്റൊരു ഹംസയുടെ അഡ്രസ്സുമായ്‌ സാമ്യത വന്നതാണ് ഇത്തരമൊരു തെറ്റിദ്ധാരണക്ക് കാരണം. ഈ വിഷയത്തിൽ കോടതിയെ സമീപിക്കാൻ ആണ് ഉദ്യോഗസ്ഥർ സ്ഥലമുടമക്ക് നൽകിയ നിർദേശം

Story Highlights: Mistake of officers in confiscating assets of PFI leaders

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here