Advertisement

പിടി 7 നെ പി​ടി​കൂ​ടാനുള്ള ദൗത്യം തുടങ്ങി; ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ശ്രമം

January 21, 2023
Google News 1 minute Read
Preparations completed to capture PT 7 by Forest Department

ജ​​​ന​​​വാ​​​സ മേ​​​ഖ​​​ല​​​യി​​​ലി​​​റ​​​ങ്ങു​​​ന്ന പി.​​​ടി 7 കാ​​​ട്ടാ​​​ന​​​യെ പി​​​ടി​​​ക്കാ​​​നുള്ള ദൗത്യം തുടങ്ങി. ആനയെ തെരഞ്ഞ് ആർആർടി സംഘം പുലർച്ചെ നാല് മണിയോടെ വനത്തിലേക്ക് പുറപ്പെട്ടു. ഡോ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തിലെ 72 പേരും മൂ​​​ന്ന് കു​​​ങ്കി ആ​​​ന​​​ക​​​ളും ആ​​​ന​​​യെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നു​​​ള്ള ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ഇന്ന് തന്നെ മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാനാണ് ശ്രമം.

ആർആർടി സംഘം നിലവിൽ പിടി 7 നെ നിരീക്ഷിച്ചുവരികയാണ്. ആനയുടെ സാന്നിധ്യം മനസിലാക്കിയാൽ ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ അരുൺ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം പിടി സെവനെ പിടികൂടാനായി ഉൾവനത്തിലേക്ക് പോകും. മ​​​യ​​​ക്കു​​​വെ​​​ടി വയ്ക്കാൻ ഉചിതമായ സ്ഥലം കണ്ടെത്തി നടപടി തുടങ്ങും. നേരത്തെ സം​​​ഘ​​​ത്ത​​​ല​​​വ​​​ൻ ഡോ.​​​ അ​​​രു​​​ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വ​​​നംവ​​​കു​​​പ്പ് ഓ​​​ഫീ​​​സി​​​ൽ പ്ര​​​ത്യേ​​​ക യോ​​​ഗം ചേ​​​ർ​​​ന്നു.

പാ​​​ല​​​ക്കാ​​​ട് ഡി​​​എ​​​ഫ്ഒ, ഏ​​​കോ​​​പ​​​ന ചു​​​മ​​​ത​​​ലയു​​​ള്ള എ​​​സി​​​എ​​​ഫ്, വെ​​​റ്റ​​​റി​​​ന​​​റി സ​​​ർ​​​ജ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ആനയെ പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള വി​​​വി​​​ധ ടീ​​​മു​​​ക​​​ൾ​​​ക്കും രൂ​​​പം ന​​​ൽ​​​കി. ആ​​​ന​​​യെ മ​​​യ​​​ക്കു​​​വെ​​​ടി വ​​​ച്ചാ​​​ൽ അ​​​ത് ഓ​​​ടാ​​​നു​​​ള്ള സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ അ​​​ക്കാ​​​ര്യ​​​ങ്ങ​​​ളെ​​​ല്ലാം സൂ​​​ക്ഷ്മ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​കും ന​​​ട​​​പ​​​ടി​​​യെ​​​ന്ന് ഡോ. ​​​അ​​​രു​​​ണ്‍ അ​​​റി​​​യി​​​ച്ചു. പി​​​ടി​​​കൂ​​​ടു​​​ന്ന കൊമ്പനെ പാ​​​ർ​​​പ്പി​​​ക്കാ​​​ൻ യൂ​​​ക്കാ​​​ലി ത​​​ടി കൊ​​​ണ്ടു​​​ള്ള കൂ​​​ടും ത​​​യാ​​​റാ​​​ണ്. കൂടിന്റെ ബലപരിശോധന ഇന്നലെയും പൂർത്തിയാക്കിയിരുന്നു.

Story Highlights: Preparations completed to capture PT 7 by Forest Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here