Advertisement

വലുപ്പം 1310 ചതുരശ്ര മീറ്റര്‍, 68000 പിസ കഷ്ണങ്ങള്‍; ഭീമന്‍ പിസയൊരുക്കി പിസ ഹട്ട്

January 21, 2023
2 minutes Read

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള വിഭവമാണ് പിസ. വെജ്, നോണ്‍ വെജ് രുചികളില്‍ വ്യത്യസ്മായ പിസകൾ ഇവിടെ ലഭ്യമാണ്. ഗോതമ്പില്‍ തീര്‍ത്ത ബേസും പലതരം ടോപ്പിങ്‌സും നിരത്തിയ ഈ വിഭവം മിക്കവരുടെയും പ്രിയപ്പെട്ട വിഭവമാണ്. എന്നാൽ ഇപ്പോൾ വാർത്തകളിൽ ഇടംനേടുന്നത് ഒരു ഭീമൻ പിസയാണ്. അമേരിക്കന്‍ ബഹുരാഷ്ട്ര റെസ്റ്റോറന്റ് ശൃഖലയായ പിസ ഹട്ട് ആണ് ഭീമന്‍ പിസ തയ്യാറാക്കുന്നത്.

ലോകത്തിലെ ഏറ്റവും വലിയ പിസ എന്ന റെക്കോഡ് സ്വന്തമാക്കുക എന്നതാണ് ഇതിനെ പിന്നിലെ ലക്‌ഷ്യം. 68,000 പിസ കഷ്ണങ്ങള്‍ ചേര്‍ത്ത് വെച്ചാണ് ഈ ഭീമന്‍ പിസ തയ്യാറാക്കുന്നത്. 1310 ചതുരശ്ര മീറ്റർ വലുപ്പമുള്ള പിസ ദീര്‍ഘചതുരാകൃതിയിലുള്ള ബേസുകള്‍ ചേര്‍ത്ത് ചീസും പെപ്പറോണിയും ചേര്‍ക്കുന്നതിന് മുമ്പായി പിസ സോസ് അതിനുമുകളില്‍ നിരത്തിവെക്കുക. വായുവില്‍ ഉയര്‍ന്ന് നില്‍ക്കുന്ന പ്രത്യേക ഉപകരണം ഉപയോഗിച്ചാണ് ഭീമന്‍ പിസ വേവിച്ചെടുക്കുന്നത്.

യു.എസിലെ ലോസ് ആഞ്ജലിസ് കോണ്‍ഫറന്‍സ് സെന്ററിലാണ് പിസ തയ്യാറാക്കിയത്. ഭീമന്‍ പിസ തയ്യാറാക്കാന്‍ ഉപയോഗിച്ച പിസ കഷ്ണങ്ങളൊന്നും പാഴാക്കി കളയില്ലെന്നും അവ പ്രാദേശിക ഫുഡ് ബാങ്കുകളിലേക്ക് നല്‍കുമെന്നും പിസ ഹട്ട് പ്രസിഡന്റ് ഡേവിഡ് ഗ്രേവ്‌സ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സിനെ അറിയിച്ചു.

Story Highlights: With more than 68,000 slices, Pizza Hut attempts to make the world’s largest pizza

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top