മദ്യപിക്കുന്നതിനിടെ തര്‍ക്കം: പാറശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി

തിരുവനന്തപുരം പാറശാലയിൽ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തി.മദ്യപാനത്തിനിടെ ഉണ്ടായ സംഘർഷത്തിലാണ് യുവാവ് കുത്തേറ്റ് മരിച്ചത്. ഇഞ്ചിവിള അരുവാൻ കോട് സ്വദേശി രഞ്ജിത്താണ്(40) മരിച്ചത്. മദ്യപാനത്തിനിടെ ബിയർ കുപ്പി പൊട്ടിച്ച് കഴുത്തിൽ കുത്തുകയായിരുന്നു.(drunken argument man hacked to death in parassala)
രഞ്ജിത്തിനൊപ്പം മദ്യപിക്കുകയായിരുന്ന റിജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് വൈകീട്ടോടെയാണ് സംഭവം. കൊലപാതകത്തിൽ മൂന്ന് പേർക്ക് പങ്കുണ്ടെന്ന് പൊലീസ് വ്യകത്മാക്കി.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
രഞ്ജിത്തിന് വീടിന് സമീപത്തെ വിവാഹസൽകാരത്തിന് ശേഷം നാലംഗ സംഘം മദ്യപിക്കുകയായിരുന്നു. ഇതിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. സംഘർഷത്തിൽ പരുക്കേറ്റ വിപിനെന്നയാളെ ഗുരുതര പരുക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Story Highlights: drunken argument man hacked to death in parassala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here