Advertisement

കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; പൊലീസുകാരന്‍ ഉള്‍പെടെ 10 പേര്‍ക്ക് പരുക്ക്

January 22, 2023
2 minutes Read

ജമ്മു കശ്മീരിലെ ശ്രീനഗറിൽ ഗ്രനേഡ് ആക്രമണം. പത്ത് പേർക്ക് പരുക്ക്. ഈദ് ഗാഹ് മേഖലയിലാണ് അപകടം നടന്നത്. പ്രദേശത്ത് സംയുക്ത സേന തെരെച്ചിൽ നടത്തുന്നു. സുരക്ഷാസേനയെ ലക്ഷ്യമിട്ടായിരുന്നു ഗ്രനേഡ് ആക്രമണം. റിപ്പബ്ലിക്ക് ദിനത്തിന് മുന്നോടിയായി ഭീതി പരത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.(jammu kashmir terror attack 10 injured)

ശ്രീനഗറിലെ ഈദ്ഗായിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ ഒരുനാട്ടുകാരന് പരുക്കേറ്റു. പ്രദേശം വളഞ്ഞ സുരക്ഷാസേന മേഖലയിൽ തിരച്ചിൽ തുടങ്ങി. അജാസ് അഹമ്മദ് എന്നയാൾക്കാണ് പരുക്കേറ്റത്.ജമ്മുവിൽനിന്ന് 10 കിലോമീറ്റർ അകലെ ബജാൽത്തയിൽ ഇന്നലെ രാത്രി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതും ഭീകരാക്രമണമാണ് എന്ന സംശയത്തിലാണ് പൊലീസ്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ഇതോടെ കശ്മീരിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് ഭീകരാക്രമണങ്ങളിലായി 11 പേർക്ക് പരുക്കേറ്റു. ജമ്മു നർവലിലെ ഇരട്ട സ്ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ രജൗരിയില്‍ സുരക്ഷ ഏജൻസികൾ യോഗം ചേർന്നു. റിപ്പബ്ലിക് ദിന പരിപാടികൾക്കും ഭാരത് ജോഡോ യാത്രയ്ക്കും സുരക്ഷ കൂട്ടാൻ തീരുമാനമായി.

Story Highlights: jammu kashmir terror attack 10 injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top