സഹപ്രവർത്തകന്റെ കുത്തേറ്റു; സൗദിയിൽ മലയാളി മരിച്ചു

സഹപ്രവർത്തകന്റെ കുത്തേറ്റ് സൗദിയിലെ ജുബൈലിൽ മലയാളി മരിച്ചു.മലപ്പുറം ചെറുകര കട്ടുപ്പാറ പൊരുതിയിൽ വീട്ടിൽ അലവിയുടെ മകൻ മുഹമ്മദലിയാണ് (58) മരിച്ചത്. ഉച്ച ഉറക്കത്തിലായിരുന്ന മുഹമ്മദലിയെ സഹപ്രവർത്തകനായ തമിഴ്നാട് സ്വദേശി മഹേഷ് ( 45)കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ മുഹമ്മദലി മരണപ്പെട്ടു.(saudi malayali death)
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സംഭവത്തിന് ശേഷം മഹേഷിനെയും സ്വയം കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണിപ്പോൾ.
കൊല നടത്തിയതിന്റെ കുറ്റബോധം മൂലമാണ് ആത്മത്യക്ക് ശ്രമിച്ചതെന്ന് മഹേഷ് പൊലീസിനോട് സമ്മതിച്ചു. ആറുവർഷമായി ‘ജെംസ്’ കമ്പനയിൽ ഗേറ്റ്മാനായി ജോലി ചെയ്തുവരികയായിരുന്നു മുഹമ്മദലി.
Story Highlights: saudi malayali death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here