Advertisement

ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്; 10 പേര്‍ കൊല്ലപ്പെട്ടു

January 22, 2023
2 minutes Read

ചൈനീസ് പുതുവത്സര ആഘോഷത്തിനിടെ ലോസ് എഞ്ചൽസിൽ വെടിവയ്പ്പ്. 10 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേർക്ക് പരുക്കേറ്റു. പലരുടെയും നില ഗുരുതരമാണ്. പ്രാദേശികസമയം ശനിയാഴ്ച രാത്രി 10.20 നാണ് യന്ത്രത്തോക്ക് ഉപയോഗിച്ച് അക്രമി വെടിയുതിര്‍ത്തത്. വെടിവയ്പ്പിന് ശേഷം അക്രമി രക്ഷപ്പെട്ടു. പതിനായിരക്കണക്കിന് ആളുകളാണ് സ്ഥലത്തുണ്ടായിരുന്നത്.(us los angeles shooting 9 dead)

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ചൈനീസ് പുതുവല്‍സരാഘോഷത്തിനായി ആയിരക്കണക്കിന് പേര്‍ മൊണ്ടെറെ പാര്‍ക്കില്‍ ഒത്തുകൂടിയിരുന്നു. ഇവര്‍ പിരിഞ്ഞുപോയ ശേഷമാണ് വെടിവയ്പ്പുണ്ടായത് എന്നാണ് സൂചന. അക്രമി ഒരു പുരുഷനാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. പ്രദേശം പൊലീസ് വലയത്തിലാണ്. അറുപതിനായിരത്തോളം പേര്‍ താമസിക്കുന്ന മൊണ്ടെറി പാര്‍ക്കില്‍ ഏഷ്യന്‍ വംശജരും ഏറെയുണ്ട്.

Story Highlights: us los angeles shooting 9 dead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top