Advertisement

ആനക്കയത്തെ കാട്ടാന തുമ്പിക്കൈ അറ്റ നിലയില്‍

January 22, 2023
Google News 1 minute Read
wild elephant found in anakkayam with trunk cut

തൃശൂര്‍ അതിരപ്പിള്ളിയില്‍ വനംവകുപ്പിന് കണ്ടെത്താന്‍ കഴിയാതിരുന്ന കാട്ടാനയുടെ പുതിയ ചിത്രം പുറത്തുവന്നു. ആനയുടെ തുമ്പിക്കൈ മുക്കാല്‍ ഭാഗവും മുറിഞ്ഞ നിലയിലാണ്. ആനക്കയം പുല്ലുമേട്ടിലാണ് ആനയെ കണ്ടതെന്ന് ഫോട്ടോഗ്രാഫര്‍ ഷാനു വി.എസ് പറഞ്ഞു. തുമ്പിക്കൈയില്‍ കുരുക്കുള്ള ആനയുടെ ചിത്രം നേരത്തെ പുറത്തുവന്നിരുന്നു.

ജനുവരി മൂന്നാം തീയതിയാണ് ഈ ആനയുടെ വാര്‍ത്ത ചിത്രങ്ങള്‍ സഹിതം പുറത്തുവന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക വാച്ചര്‍മാരെ അടക്കം നിയോഗിച്ച് വനംവകുപ്പ് അന്വേഷണം തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ ആനയെ വനംവകുപ്പിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മലക്കപ്പാറയില്‍ നിന്ന് അതിരപ്പിള്ളിയിലേക്ക് വരുന്ന വഴിയാണ് വൈപ്പിന്‍ സ്വദേശിയായ ഫോട്ടോഗ്രാഫര്‍ ഷാനു വി എസ് ആനയുടെ ചിത്രം പകര്‍ത്തിയത്.

Story Highlights: wild elephant found in anakkayam with trunk cut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here