നേരിടാൻ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളർ ആര്? പൂജാര പറയുന്നു…

താൻ നേരിട്ടത്തിൽ ഏറ്റവും ബുദ്ധിമുട്ടുള്ള ബൗളറെ വെളിപ്പടുത്തി ഇന്ത്യയുടെ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് ചേതേശ്വർ പൂജാര. ഓസ്‌ട്രേലിയൻ ടെസ്റ്റ് ടീമിന്റെ നിലവിലെ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയാണ് കടുപ്പമേറിയ ബൗളറായി അദ്ദേഹം തെരഞ്ഞെടുത്തത്. ഓസീസ് പിച്ചുകളിൽ കളിക്കുമ്പോൾ കമ്മിൻസ് കൂടുതൽ അപകടകാരിയായി മാറുമെന്നും പൂജാര പറഞ്ഞു.
ഇഎസ്‌പിഎൻ ക്രിക്ക്ഇൻഫോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൂജാര. ഓസ്‌ട്രേലിയൻ ഇതിഹാസം ഗ്ലെൻ മക്‌ഗ്രാത്തിനെതിരെ കളിക്കാൻ ആഗ്രഹം ഉണ്ട്. വെസ്റ്റ് ഇൻഡീസ് ഇതിഹാസം ബ്രയാൻ ലാറയ്‌ക്കൊപ്പം ഓപ്പൺ ചെയ്യണം എന്നതാണ് തൻ്റെ സ്വപ്നം. 2017 ൽ ബെംഗളൂരുവിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നേടിയ 92 റൺസാണ് തന്റെ അവിസ്മരണീയമായ ഇന്നിംഗ്‌സെന്നും പൂജാര കൂട്ടിച്ചേർത്തു.
ഫെബ്രുവരിയിൽ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ ഹോം ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായാണ് താരത്തിൻ്റെ വെളിപ്പെടുത്തൽ. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് കീഴിൽ നടക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
Story Highlights: Cheteshwar Pujara Reveals Toughest Bowler He Has Faced In International Cricket
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here