ഈദുല്‍ ഫിത്വര്‍ അവധി; യുഎഇയില്‍ വിമാനടിക്കറ്റ് കുത്തനെ ഉയരും

യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഇന്ത്യ, പാകിസ്താന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വര്‍ധിക്കുന്നത്. വര്‍ധിക്കുന്ന തുക ഒഴിവാക്കാന്‍ ട്രാവല്‍ ഏജന്റുമാര്‍ അടക്കം ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്ത് പ്രതിസന്ധിയൊഴിവാക്കാം.
ഈദുല്‍ ഫിത്വറിന്റെ ഭാഗമായി യുഎഇയില്‍ അവധിക്ക് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്നത് നിരവധി പേരാണ്. ഈ പശ്ചാത്തലത്തിലാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത്. നാല് ദിവസമാണ് യുഎഇയില്‍ ഈദുല്‍ ഫിത്വറിന്റെ അവധി. ഈ സമയം യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ കിട്ടാനും പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടും. ഇന്ത്യയില്‍ കേരളം, ലഖ്നൗ, ഡല്‍ഹി, ധാക്ക, കൊളംബോ, കറാച്ചി, ലാഹോര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകളുടെ നിരക്കാണ് ഏറ്റവും അധികം കൂടുന്നത്.
Read Also: സുരക്ഷാ ഭീഷണി; ദുബായിലേക്കുള്ള വിമാനം വഴിതിരിച്ചുവിട്ടു
ആയിരക്കണക്കിന് പ്രവാസികളാണ് പെരുന്നാള്‍ കുടുംബത്തോടൊപ്പം ആഘോഷിക്കാന്‍ സ്വന്തം രാജ്യങ്ങളിലേക്ക് പോകാന്‍ കാത്തിരിക്കുന്നത്.
മാര്‍ച്ച് 23 വ്യാഴാഴ്ച റമദാന്‍ മാസാരംഭം തുടങ്ങാന്‍ സാധ്യതയുണ്ടെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ പറഞ്ഞു. ഈദുല്‍ ഫിത്വര്‍ ഏപ്രില്‍ 21 വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയില്‍ അവധി നല്‍കിയിരിക്കുന്നത്. 180ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണ് യുഎഇയിലുള്ളത്.
Story Highlights: Eid al-Fitr holiday uae flight ticket charges will rise sharply
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here