വിവാദം അവസാനിപ്പിക്കണം മതം കലർത്തരുത്, സംഘാടകരിൽ നിന്നും മോശം അനുഭവം ഉണ്ടായി; ഗായിക സജ്ല സലീം

കോട്ടയം ഈരാറ്റുപേട്ടയിൽ ഗാനമേളയ്ക്കിടെ സംഘാടകരിൽ നിന്നും മോശം അനുഭവം നേരിട്ടെന്ന് ഗായിക സജ്ല സലീം. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് സംഘാടകരുടെ വാദം തെറ്റാണ്. സംഭവത്തിന് പിന്നാലെ സൈബർ ആക്രമണം നേരിടുകയാണെന്നും വിഷയത്തിൽ മതം കലർത്തരുതെന്നും ഗായിക സജ്ല സലീം ട്വന്റിഫോറിനോട് പറഞ്ഞു.(religion should not mixed in controversy- singer sajla saleem)
‘എല്ലാ ഗാനമേളകളിലും ഉണ്ടാകാറുള്ള രീതിയാണ് അവിടെയും സംഭവായിച്ചത്. ഈരാറ്റുപേട്ടയിലെ ആളുകളെ കുറ്റപ്പെടുത്തിയിട്ടില്ല.ഒരാൾ പാടിയില്ലെങ്കിൽ വന്ന് അടിക്കും എന്ന് പറഞ്ഞപ്പോൾ പ്രതികരിച്ചു. മാപ്പിളപ്പാട്ട്, മതം, താലിബാനിസം തുടങ്ങിയ രീതിയിൽ വിവാദങ്ങൾ വരുന്നു. അതിനോടൊക്കെ പ്രതിഷേധിക്കുകയാണ്. ലൈഫിൽ ഇത്രയും മോശം രീതിയിലുള്ള സംഘാടക സമിതിയെ കണ്ടിട്ടില്ല.
ഒരുപാട് സൈബർ അറ്റാക്കും ഭീഷണിയും നേരിടുന്നു. ഭീഷണി മുഴക്കിയ ആൾക്കെതിരെയാണ് പ്രതികരിച്ചത്. ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന വാദം തെറ്റാണ്. സഹ ഗായകർക്കെതിരെയാണ് ഭീഷണി ഉണ്ടായത്. താൻ ഇടപെട്ട് പ്രതികരിക്കുകയായിരുന്നുവെന്നും’- സജ്ല ട്വന്റി ഫോറിനോട് പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതേസമയം ഗാനമേളയ്ക്കിടെ ഗായിക സജില സലീമിനോട് മാപ്പിളപ്പാട്ട് മാത്രം പാടാൻ പറഞ്ഞ് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സെക്രട്ടറി പി എച്ച് അൻസാരി. അൻസാരിയെ ഗായിക സ്റ്റേജിലേക്ക് വിളിച്ചു കയറ്റുന്നതും ചോദിക്കുന്നതുമായിരുന്നു ദൃശ്യങ്ങളിൽ ഉള്ളത്. എന്നാൽ ഭീഷണിപ്പെടുത്തിയത് താനല്ലെന്നും പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ വേദിയിലെത്തി ഏത് പാട്ടും പാടിക്കൊള്ളാൻ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളതെന്നും അൻസാരി പറഞ്ഞു.ജനുവരി അഞ്ച് മുതൽ 15 വരെ ഈരാറ്റുപേട്ടയിൽ നടന്ന നഗരോത്സവം- വ്യാപാരോത്സവത്തിൽ 14നാണ് സജ്ല സലീം, സഹോദരി സജ്ലി സലീം എന്നിവരുടെ ഗാനമേള നടന്നത്.
Story Highlights: religion should not mixed in controversy- singer sajla saleem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here