സൗദിയുടെ സ്വപ്ന പദ്ധതി; നിയോം സാമ്പത്തിക മേഖലയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ 20 ശതമാനം പൂര്‍ത്തിയായി

സൗദി അറേബ്യയുടെ സ്വപ്നപദ്ധതിയായ നിയോം സാമ്പത്തിക മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ നിര്‍മാണം 20 ശതമാനം പൂര്‍ത്തിയായി. നിയോം കമ്പനി സി.ഇ.ഒ നദ്മി അല്‍നാസറാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിയോം നഗരം നിര്‍മിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പ്രവൃത്തിയാണിപ്പോള്‍ പുരോഗമിക്കുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ ദേശീയ അന്തര്‍ദേശീയ സ്വകാര്യമേഖലയിലെ നിരവധി സംരംഭങ്ങള്‍ നിയോമിന്റെ ഭാഗമാകാനെത്തും. (saudi completed 20 percent of the construction of neom economic zone)
ധനസഹായത്തിനും നിക്ഷേപത്തിനുമുള്ള അവസരമാണ് നിയോം പദ്ധതി. ആധുനിക സാങ്കേതിക വിദ്യ, നിര്‍മിത ബുദ്ധി എന്നിവയെ അടിസ്ഥാനമാക്കിയുള്ള പദ്ധതി വിവിധ മേഖലകളില്‍ വന്‍ വഴിത്തിരിവ് ഉണ്ടാക്കും . സൗദി സമഗ്ര പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030നുകീഴില്‍ ചെങ്കടലോരത്തെ പ്രധാന ടൂറിസ, വ്യവസായിക വികസനത്തിനുള്ള അടിസ്ഥാന പദ്ധതിയായി 2017ല്‍ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച നിയോം പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളും വന്‍ പുരോഗതിയിലാണിപ്പോള്‍.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
ചെങ്കടലിലേക്കുള്ള പ്രധാന കവാടമായ സിന്ദാല ആഡംബര ദ്വീപ് 2024ല്‍ അതിഥികളെ സ്വീകരിച്ചു തുടങ്ങും. സൗദി വിനോദസഞ്ചാര മേഖലക്ക് വന്‍ മുതല്‍ക്കൂട്ടാകുന്ന വിവിധ പദ്ധതികള്‍ ഇവിടെ പൂര്‍ത്തിയാകുന്നതോടെ ആഗോളതലത്തില്‍തന്നെ ഏറെ ശ്രദ്ധേയമായ നഗരിയായി നിയോം മാറും.
Story Highlights: saudi completed 20 percent of the construction of neom economic zone
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here