Advertisement

‘അടിസ്ഥാനരഹിതമായ ആരോപണം’; യമന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന

January 23, 2023
Google News 2 minutes Read

യമന്‍ അതിര്‍ത്തിയില്‍ ആക്രമണം നടത്തിയിട്ടില്ലെന്ന് സൗദി സഖ്യസേന. മൊന്നാബിഹ്, ശാഹ്ദ എന്നിവിടങ്ങളില്‍ സഖ്യസേന ആക്രമണം നടത്തിയെന്ന് യമനിലെ വിമതരായ ഹൂതികള്‍ ആരോപിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സഖ്യസേന. അടിസ്ഥാനരഹിതമായ ആരോപണമാണ് ഹൂതികള്‍ ഉന്നയിക്കുന്നതെന്ന് സഖ്യസേനാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തുനക്കി അല്‍ മാലിക്കി പറഞ്ഞു. സഖ്യസേന ആക്രമണം നടത്തുകയോ സിവിലിയന്‍മാര്‍ക്ക് അപായം സംഭവിക്കുകയോ ചെയ്തിട്ടില്ലെന്നും സഖ്യ സേന വ്യക്തമാക്കി. (Saudi says they did not attacked Yemeni border)

2022 ഒക്ടോബര്‍ 2ന് അവസാനിച്ച വെടിനിര്‍ത്തല്‍ കരാര്‍ പുനസ്ഥാപിക്കുന്നതിനുളള ശ്രമങ്ങളെ സഖ്യസേന പിന്തുണയ്ക്കുകയാണെന്നും തുര്‍ക്കി അല്‍ അല്‍മാലികി വ്യക്തമാക്കി. അതിര്‍ത്തികളിലും യെമനിലെ വിവിധ പ്രദേശങ്ങളിലും ഹൂതികള്‍ അച്ചടക്കമില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തുടര്‍ച്ചയായി കരാര്‍ ലംഘനം നടത്തുന്നുണ്ടെങ്കിലും സംയമനം പാലിക്കുകയാണ്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ഹൂതികളുടെ നിയന്ത്രണത്തിലുളള പ്രദേശങ്ങളില്‍ കള്ളക്കടത്ത്, മയക്കുമരുന്ന് കടത്ത്, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടക്കുന്നു. ഹൂതി നേതാക്കളും അവരെ പിന്തുണക്കുന്നവരുമാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടിത കുറ്റകൃത്യങ്ങളെ ലഘൂകരിക്കാനാണ് അടിസ്ഥാന രഹിതമായ ആരോപണം ഉന്നയിക്കുന്നതെന്നും സംഖ്യ സേന വ്യക്തമാക്കി.

Story Highlights: Saudi says they did not attacked Yemeni border

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here