“വിദ്യാഭ്യാസം തന്നെ മുഖ്യം”; ഈ സ്‌കൂൾ പ്രവർത്തിക്കുന്നത് ഒരേയൊരു വിദ്യാർത്ഥിക്ക് വേണ്ടി…

ഒരു വിദ്യാർത്ഥി മാത്രമുള്ള, ആ വിദ്യാർത്ഥിക്ക് ഒരു അധ്യാപകൻ മാത്രമുള്ള സ്കൂളിനെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാൽ അങ്ങനെയൊരു സ്ക്കൂൾ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ വാഷിം ജില്ലയിലെ ഗണേഷ്പൂർ ഗ്രാമത്തിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്.
വാഷിം ജില്ലയിലെ ഏറ്റവും ചെറിയ ഗ്രാമം ആണ് ഗണേഷ്പൂർ. ഇവിടുത്തെ ആകെ ജനസംഖ്യ 200 ആണ്. ഗ്രാമത്തിൽ ഒരു ജില്ലാ പരിഷത്ത് പ്രൈമറി സ്കൂൾ ഉണ്ട്. 1 മുതൽ 4 വരെ ക്ലാസുകൾ സ്‌കൂളിൽ നടത്താൻ അനുവാദമുണ്ട്. എന്നാൽ സ്‌കൂളിൽ ഒരു വിദ്യാർത്ഥി മാത്രമേ ഉള്ളൂ. കാരണം ഗ്രാമത്തിൽ ഈ പ്രായ വിഭാഗത്തിൽ ഒരേയൊരു കുട്ടിയെ ഉള്ളു.
പക്ഷെ കുട്ടിയുടെ വിദ്യാഭ്യാസത്തെ തടയാൻ ഇതൊരു കാരണമല്ല എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. അതുകൊണ്ട് തന്നെ ഈ ഒരു വിദ്യാർത്ഥിയ്ക്ക് വേണ്ടി മാത്രമാണ് ഈ സ്‌കൂൾ പ്രവർത്തിക്കുന്നത്. അവർക്ക് ഒരു വിദ്യാർത്ഥി മാത്രമേയുള്ളൂവെങ്കിലും സ്കൂൾ പ്രവർത്തിപ്പിക്കാൻ സ്കൂൾ അധികൃതർ തയ്യാറാണ്.
കാർത്തിക് ഷെഗോകർ എന്ന വിദ്യാർത്ഥിയുടെ പേര്. അവൻ സ്ഥിരമായി സ്‌കൂളിൽ പോകാറുമുണ്ട്. മൂന്നാം ക്ലാസ് വിദ്യാർത്ഥിയാണ്. എല്ലാ ദിവസവും, അവന്റെ അധ്യാപകൻ കിഷോർ മങ്കർ 12 കിലോമീറ്റർ ദൂരം താണ്ടി സ്കൂളിലെത്തി അവനെ പഠിപ്പിക്കും. രാവിലത്തെ അസംബ്ലിയിൽ ഇരുവരും ചേർന്ന് ദേശീയ ഗാനം ആലപിക്കുകയും തുടർന്ന് കാർത്തിക്കിനെ ടീച്ചർ ക്ലാസ് എടുത്ത് നൽകുകയും ചെയ്യും.
“കഴിഞ്ഞ 2 വർഷമായി ഒരു വിദ്യാർത്ഥി മാത്രമേ ഈ സ്കൂളിൽ ചേർന്നിട്ടുള്ളൂ. സ്കൂളിലെ ഏക അധ്യാപകൻ ഞാനാണ്,” കിഷോർ കുമാർ പറഞ്ഞു. “ഞാൻ അവനെ എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നു, ഉച്ചഭക്ഷണം ഉൾപ്പെടെ സർക്കാർ നൽകുന്ന എല്ലാ സൗകര്യങ്ങളും വിദ്യാർത്ഥിക്ക് ഒരുക്കിക്കൊടുക്കുന്നുമുണ്ട്.” കിഷോർ കൂട്ടിച്ചേർത്തു.
Story Highlights: This government school is run only for one student
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here