Advertisement

ലക്ഷ്യം അമേരിക്കയാണോ?; സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; വിസ പ്രൊസസിംഗ് കാലതാമസം കുറയുന്നു

January 23, 2023
3 minutes Read

ഇന്ത്യയില്‍ വിസ പ്രൊസസിംഗിനുള്ള കാലതാമസം കുറയ്ക്കുന്നതിനായി നടപടിക്രമങ്ങളുമായി അമേരിക്ക. ആദ്യം അപേക്ഷിക്കുന്നവര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ സംഘടിപ്പിക്കുക, കോണ്‍സുലാര്‍ ഉദ്യോഗസ്ഥരുടെ എണ്ണം വര്‍ധിപ്പിക്കുക മുതലായ മാറ്റങ്ങളാണ് വരുത്താനിരിക്കുന്നത്. (US launches new initiative to cut delays in visa processing in India)

വിസയ്ക്കായുള്ള നീണ്ട കാത്തിരിപ്പ് ഒഴിവാക്കുന്നതിനായി ഡല്‍ഹിയിലെ യുഎസ് എംബസിയും മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലെ കോണ്‍സുലേറ്റുകളും ജനുവരി 21 ന് ശനിയാഴ്ചകളിലെ പ്രത്യേക അഭിമുഖങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. അപേക്ഷിച്ച തിയതിക്കനുസരിച്ചാകും വ്യക്തിഗത അഭിമുഖം ആവശ്യമുള്ള അപേക്ഷകര്‍ക്കായി പ്രത്യേക അഭിമുഖങ്ങള്‍ നിശ്ചയിക്കുക. വരുംമാസങ്ങളിലെ തെരഞ്ഞെടുത്ത ശനിയാഴ്ചകളില്‍ അഭിമുഖത്തിന് ക്ഷണിക്കുന്നവരുടെ സ്ലോട്ടുകള്‍ വര്‍ധിപ്പിക്കുമെന്ന് എംബസി വ്യക്തമാക്കി.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

കൊവിഡ് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ വിസയ്ക്ക് കാലതാമസം നേരിടുന്നതിനാലാണ് ഇപ്പോള്‍ മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നതെന്ന് എംബസി അറിയിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ വിസ പ്രൊസസിംഗ് വേഗത വര്‍ധിപ്പിക്കുന്നതിനായി വാഷിംഗ്ടണില്‍ നിന്നും മറ്റ് എംബസികളില്‍ നിന്നും ഡസന്‍ കണക്കിന് താല്‍ക്കാലിക കോണ്‍സുലര്‍ ഓഫീസര്‍മാര്‍ ഇന്ത്യയിലെത്തും. മുംബൈയിലെ കോണ്‍സുലേറ്റുകളില്‍ ജീവനക്കാരുടെ പ്രവൃത്തി സമയം വര്‍ധിപ്പിച്ചതായി കോണ്‍സുലേറ്റ് ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: US launches new initiative to cut delays in visa processing in India

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top