സഫിയ അജിത്ത് സ്മാരക അവാർഡ് മന്ത്രി കെ രാജന്

ദമ്മാം നവയുഗം സാംസ്ക്കാരിക വേദിയുടെ സഫിയ അജിത്ത് അവാർഡിന് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജനെ തെരഞ്ഞെടുത്തു. രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കെ രാജനെ നവയുഗം കേന്ദ്ര കമ്മിറ്റി അവാർഡിനായി തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് സാംസ്ക്കാരിക വേദി അറിയിച്ചു.
ജനുവരി 27 ന് ദമ്മാമില്‍ നടക്കുന്ന നവയുഗസന്ധ്യ മെഗാ പ്രോഗ്രാമിൻ്റെ പൊതുചടങ്ങില്‍ വച്ച് അവാര്‍ഡ് സമ്മാനിക്കും. സിപിഐ സംസ്ഥാന സെക്രെട്ടറിയേറ്റ് അംഗവും ഹൗസിങ് ബോർഡ് ചെയർമാനുമായ പി.പി സുനീർ അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും, ജനറൽ സെക്രട്ടറി എം.എ വാഹിദ് കാര്യറയും അറിയിച്ചു.
Story Highlights: Safia Ajith Memorial Award to Minister K Rajan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here