Advertisement

ദി ദുബായ് മാളിന്റെ പേരുമാറ്റി; പേരുമാറ്റം പ്രഖ്യാപിച്ചത് ടിക്ക് ടോക്കിലൂടെ

January 24, 2023
1 minute Read
The Dubai Mall has been renamed

ദി ദുബായ് മാളിന് പേരുമാറ്റം പ്രഖ്യാപിച്ച് അധികൃതർ. പേരിന് മുന്നിൽ ഉണ്ടായിരുന്ന ദി എടുത്തു കളഞ്ഞുകൊണ്ടാണ് ലോകത്തിലെ രണ്ടാമത്തെ വലിയ ഷോപ്പിങ്ങ് മാളിന്റെ പുതിയ മാറ്റം. ടിക്ക് ടോക്കിലൂടെയാണ് അധികൃതർ പേരുമാറ്റം പ്രഖ്യാപിച്ചത്. ആയിരത്തി ഇരുന്നൂറ് ഷോപ്പുകളും ഇരുന്നൂറ് റസ്‌റ്റൊറന്റുകളുമുളള മാൾ 14 വർഷങ്ങൾക്ക് മുൻപാണ് പ്രവർത്തനം ആരംഭിച്ചത്.

ലോകത്ത് ഏറ്റവും കൂടുതൽ സന്ദർശകർ എത്തുന്ന ഷോപ്പിംഗ് മാൾ ആണ് ദുബായ് മാൾ. ബുർജ് ഖലീഫയ്ക്ക് സമീപമുളള മാളിൽ ഓരോ വർഷവും പത്തുകോടിയിലധികം ആുകൾ എത്തുന്നുണ്ടെന്നാണ് കണക്ക്. ഔദ്യോഗിക സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിലെല്ലാം മാളിന്റെ പേര് മാറ്റിയിട്ടുണ്ട്.

Read Also: പ്രവാസികൾക്ക് താമസിക്കാൻ പറ്റിയ ഏറ്റവും മികച്ച നഗരം; ആദ്യ മൂന്ന് പട്ടികയിൽ ഇടംനേടി ദുബായ്

പുതിയ പേര് മാറ്റത്തോട് സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. ഓരോ വർഷവും 100 ദശലക്ഷത്തിലധികം സന്ദർശകർ മാൾ സന്ദർശിക്കുന്നതായി ഔദ്യോഗിക വെബ്സൈറ്റ് പറയുന്നു. ആരംഭിച്ച് 14 വർഷങ്ങൾക്ക് ശേഷമാണ് മാളിന്റെ പേരു പേര് മാറ്റം പ്രഖ്യാപിക്കുന്നത്. ലോകത്ത് ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന റീട്ടെയ്ൽ, ലൈഫ്സ്റ്റൈൽ ഡെസ്റ്റിനേഷനായാണ് ദുബായ് മാളിനെ കണക്കാക്കുന്നത്.

Story Highlights: The Dubai Mall has been renamed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top