സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു; ട്വന്റിഫോറിന് 3 പുരസ്‌കാരങ്ങൾ

മുപ്പതാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. ട്വന്റിഫോറിന് മൂന്ന് പുരസ്‌കാരങ്ങൾ ലഭിച്ചു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ച് നടന്ന വർണ്ണാഭമായ ചടങ്ങിലാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്തത്. ( kerala state media awards distributed )
2021ലെ സംസ്ഥാന ടെലിവിഷൻ പുരസ്‌കാരങ്ങളാണ് വിതരണം ചെയ്തത്. മികച്ച വാർത്ത അവതാരകനുള്ള പുരസ്‌കാരം 24 എക്‌സിക്യൂട്ടീവ് എഡിറ്റർ കെ. ആർ ഗോപീകൃഷ്ണൻ ഏറ്റുവാങ്ങി.
വാർത്തേതര വിഭാഗത്തിൽ മികച്ച അവതാരകനുള്ള പുരസ്‌കാരം 24 അസിസ്റ്റൻറ് എക്‌സിക്യൂട്ടീവ് എഡിറ്റർ വി അരവിന്ദ് ഏറ്റുവാങ്ങി. അരസിയൽ ഗലാട്ട എന്ന പരിപാടിക്കാണ് പുരസ്‌കാരം.
മികച്ച വിവരണത്തിനുള്ള പുരസ്‌കാരം 24 സീനിയർ ന്യൂസ് എഡിറ്റർ അനുജ രാജേഷും സ്വീകരിച്ചു. ചാനലുകളുടെ വിശ്വാസത തകരുന്നോ എന്ന് ആത്മ പരിശോധന നടത്തണമെന്ന് അവാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ വിമർശനം.
മികച്ച നടിക്കുള്ള പുരസ്‌കാരം ഫ്‌ലവേഴ്‌സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന അന്ന കരീനയിലെ കാതറിന് ലഭിച്ചു. അന്ന കരീനക്കും സംവിധായകനും കെ കെ രാജീവിനും പ്രത്യേക ജൂറി പരാമർശവും ലഭിച്ചു.
Story Highlights: kerala state media awards distributed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here