Advertisement

സംസ്ഥാന ടെലിവിഷന്‍ അവാർഡ്; പുരസ്കാര നിറവിൽ ട്വന്റിഫോറും ഫ്ളവേഴ്സും; പുരസ്കാരങ്ങൾ ഏറ്റുവാങ്ങി

February 28, 2025
2 minutes Read

2022,2023 വർഷങ്ങളിലെ സംസ്ഥാന ടെലിവിഷന്‍ അവാർഡുകൾ വിതരണം ചെയ്തു. ട്വന്റിഫോറിനും ഫ്ളവേഴ്സിനും 10 പുരസ്കാരങ്ങളാണ് ലഭിച്ചത്. ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം ദൂർദർശൻ മുൻ പ്രോഗ്രാം ഡയറക്ടർ ബൈജു ചന്ദ്രന് നൽകി ആദരിച്ചു. Good Morning with ആർ ശ്രീകണ്ഠൻ നായർ എന്ന പ്രഭാത വാർത്താ ഷോയിലൂടെ 2022 ലെ മികച്ച അവതാരകനായി തിരഞ്ഞെടുക്കപ്പെട്ട ട്വന്റിഫോർ ചീഫ് എഡിറ്റർ ആർ ശ്രീകണ്ഠൻ നായർക്കുവേണ്ടി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ വി. അരവിന്ദ് പുരസ്കാരം ഏറ്റുവാങ്ങി.

അരസിയൽ ഗലാട്ടയിലൂടെ 2023-ലെ മികച്ച അവതാരകനുള്ള പുരസ്കാരവും വി. അരവിന്ദും ഏറ്റുവാങ്ങി. മികച്ച വാർത്താ അവതരണത്തിനുള്ള സുപ്രധാന പുരസ്കാരം രണ്ട് വർഷവും ട്വന്റിഫോറിന് ലഭിച്ചു. 2022 ലെ പുരസ്കാരം സീനിയർ ന്യൂസ് എഡിറ്റർ, അനുജ രാജേഷും 2023ലെ പുരസ്കാരം ചീഫ് സബ് എഡിറ്റർ പ്രജിൻ സി കണ്ണനും സ്വീകരിച്ചു. കറണ്ട് അഫയേഴ്സ് വിഭാഗത്തിൽ അവതരണത്തിനുള്ള പ്രത്യേക ജൂറി അവാർഡ് ട്വന്റിഫോർ എക്സിക്യൂട്ടീവ് എഡിറ്റർ കെ. ആർ. ഗോപീകൃഷ്ണന്‍ ഏറ്റുവാങ്ങി.

അഭിമുഖത്തിനുള്ള പ്രത്യേക ജൂറി പരാമർശത്തിന് ട്വന്റിഫോർ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഡിറ്റർ ദീപക് ധർമ്മടത്തിന് സമ്മാനിച്ചു. ഫ്ലവേഴ്സ് സംപ്രേഷണം ചെയ്ത ‘അമ്മേ ഭഗവതി ‘യിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടനുള്ള പുരസ്കാരം സീനു രാഘവേന്ദ്രയും, സു സു സുരഭിയും സുഹാസിനിയും പരമ്പരയിലൂടെ മികച്ച രണ്ടാമത്തെ നടിയായ അനുക്കുട്ടിയും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സു സു സുരഭിയും സുഹാസിനിയുമാണ് മികച്ച രണ്ടാമത്ത ടെലി സീരിയൽ. അമ്മേ ഭഗവതി യിലെ പ്രകടനത്തിലൂടെ നന്ദകുമാർ ആണ് മികച്ച ഡബ്ബിങ്ങ് ആർട്ടിസ്റ്റിനുള്ള അംഗീകാരം ഏറ്റുവാങ്ങി. തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.

Story Highlights : State Television Award Twentyfour and flowers

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top