Advertisement

റിലീസിനു മുൻപേ പത്താൻ്റെ വ്യാജ പതിപ്പ് ഓൺലൈനിൽ പ്രചരിക്കുന്നു എന്ന് റിപ്പോർട്ട്

January 25, 2023
1 minute Read

ഷാരൂഖ് ഖാൻ്റെ ഏറ്റവും പുതിയ ചിത്രമായ പത്താൻ ഇന്ന് റിലീസാവുകയാണ്. റിലീസിനു മുൻപ് തന്നെ സിനിമയുടെ വ്യാജപതിപ്പ് ഓൺലൈനിൽ പ്രചരിക്കുകയാണെന്നാണ് റിപ്പോർട്ട്. വിവിധ വെബ്സൈറ്റുകളിലാണ് സിനിമ പ്രത്യക്ഷപ്പെട്ടത്.

വമ്പൻ ഹൈപ്പിലാണ് സിനിമ പുറത്തിറങ്ങുന്നത്. ഹിറ്റ് ജോഡികളായ ഷാരൂഖ് ഖാനും ദീപിക പദുക്കോണും ഒന്നിക്കുന്ന ചിത്രത്തിൻ്റെ പ്രീബുക്കിംഗ് 50 കോടിയ്ക്ക് മുകളിലായിരുന്നു. ഹിന്ദു സംഘടനകൾ നടത്തിയ ബഹിഷ്കരണാഹ്വാനവും മറികടന്നാണ് ചിത്രത്തിൻ്റെ കുതിപ്പ്. എന്നാൽ, പത്താൻ റിലീസ് തടയില്ലെന്ന് ബജ്റംഗ്ദൾ അടക്കമുള്ള ഹിന്ദു സംഘടനകൾ നിലപാടെടുത്തു.

സിദ്ധാർത്ഥ് ആനന്ദാണ് സിനിമയുടെ സംവിധായകൻ. 2018ൽ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖിൻ്റേതായി പുറത്തിറങ്ങുന്ന സിനിമ കൂടിയാണ് പത്താൻ.

Story Highlights: pathaan pirated copy online

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top