Advertisement

റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി രാജ്യം: ദേശീയ പതാക നിർമ്മിച്ച് കശ്മീർ പെൺകുട്ടികൾ

January 25, 2023
3 minutes Read

നാളെ റിപ്പബ്ലിക് ദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യം. ഇത്തവണ ഒരാഴ്ച നീണ്ടു നിൽക്കുന്ന റിപ്പബ്ലിക് ദിനം ആഘോഷങ്ങൾക്കാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. എന്നാൽ ജമ്മു കശ്മീരിലെ കുപ്‌വാരയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് ദേശീയ പതാക തയ്യാറാക്കുന്ന പെൺകുട്ടികളുടെ വിഡിയോയാണ് വൈറലാകുന്നത്.(republic day 2023 Girls stitch National Flags in jammu kashmir)

സ്ത്രീകളെ സ്വയം പര്യാപ്തരാക്കുന്നതിനായി തയ്യൽ കഴിവുകൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ക്ലാസുകളുടെ ഭാഗമായാണ് ദേശീയ പതാക നിർമാണം.നൈപുണ്യ വികസന കേന്ദ്രത്തിലെ മുസ്ലീം പെൺകുട്ടികളാണ് ദേശീയ പതാക തയ്യാറാക്കുന്നത്.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

ഇതിന്റെ ഭാഗമായി കുപ്‌വാര ജില്ലയിലെ 20 പെൺകുട്ടികൾ ദേശീയ പതാക തയ്യാറാക്കാൻ സന്നദ്ധരായി എത്തി. ഇതിനാവശ്യമായ എല്ലാ സഹായങ്ങളും ഇന്ത്യൻ സൈന്യം ഉറപ്പുവരുത്തിയിട്ടുണ്ട്

അതേസമയം ഹർ ഘർ തിരംഗ ക്യാമ്പെയ്നിന് ശേഷം ഏറെ ആവേശത്തോടെയാണ് ഇവിടുത്തെ സ്ത്രീകളും കുട്ടികളും റിപ്പബ്ലിക് ദിനത്തെ വരവേൽക്കുന്നത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനമായ ജനുവരി 23ഓടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ ആരംഭിച്ചിരുന്നു. രക്തസാക്ഷി ദിനമായി ആചരിക്കുന്ന ജനുവരി 30നാണ് ആഘോഷങ്ങൾ അവസാനിക്കുന്നത്.

Story Highlights: republic day 2023 Girls stitch National Flags in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top