അനിൽ കെ ആന്റണിയുടേത് അപക്വമായ നിലപാട്, പാർട്ടി നടപടി സ്വീകരിക്കണം; റിജിൽ മാക്കുറ്റി

അപക്വമായ നിലപാട് സ്വീകരിച്ച് പാർട്ടിയെ പ്രതിരോധത്തിലാക്കുന്നയാളാണ് അനിൽ കെ ആന്റണിയെന്ന് യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി. ഇപ്പോൾ അയാൾ പറയുന്നതിനെ കുറിച്ച് യാതൊരു കാര്യവുമില്ല. സ്വയം പ്രതിരോധം തീർക്കാനാണ് ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് റിജിൽ മാക്കുറ്റി ട്വന്റിഫോറിനോട് പറഞ്ഞു. (rijil makutty against anil k antony)
പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ടപ്പോൾ എല്ലാത്തിൽ നിന്നും ശ്രദ്ധ തിരിക്കാനുള്ള അദ്ദേഹത്തിന്റെ ഗിമ്മിക്കാണ് ഈ ആരോപണങ്ങൾ. ഇതൊന്നും പാർട്ടി മുഖവുരയ്‌ക്കെടുക്കുന്നില്ല. കോൺഗ്രസിന് വേണ്ടി എന്തായിരുന്നു ഇദ്ദേഹത്തിന്റെ സംഭാവന എന്ന് സ്വയം പരിശോധിക്കണം. നാട്ടിൽ കോൺഗ്രസിന് വേണ്ടി പണിയെടുക്കുന്ന ധാരാളം യുവാക്കളായ ആളുകളുണ്ടെന്നും റിജിൽ മാക്കുറ്റി പറഞ്ഞു. സംഘടനാപരമായ നടപടി കൂടെ അദ്ദേഹത്തിനെതിരെ എടുക്കണമെന്നാണ് പറയാനുള്ളതെന്നും റിജിൽ പറഞ്ഞു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അതേസമയം കോൺഗ്രസ് പദവികളിൽ നിന്നും അനിൽ ആന്റണി രാജിവച്ചു. എ.കെ ആന്റണിയുടെ മകനും കോൺഗ്രസ് ഡിജിറ്റൽ മീഡിയ വിങ് കൺവീനറുമായിരുന്നു അനിൽ കെ. ആന്റണി. ട്വിറ്ററിലൂടെയായിരുന്നു രാജി വിവരം അറിയിച്ചത്.
രാജി വ്യക്തിപരമെന്ന് അനിൽ ആന്റണി ട്വന്റി ഫോറിനോട് പറഞ്ഞു. ഒരു വിഭാഗം നേതാക്കൾക്ക് അസഹിഷ്ണുത. കോൺഗ്രസ് അധപതിച്ചെന്ന് അദ്ദേഹം വിമർശിച്ചു. കോൺഗ്രസിൽ പ്രവർത്തിക്കാൻ പറ്റാത്ത സാഹചര്യമാണ്. ട്വീറ്റ് കാണുമ്പോൾ പോലും അസഹിഷ്ണുതയാണ്. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെന്ന് ആരോപണം. ശശി തരൂരും മുല്ലപ്പളിയും പോലുള്ള സമുന്നതരായ നേതാക്കൾ ആവശ്യപ്പെത് കൊണ്ടാണ് പാർട്ടിയിൽ ഇതുവരെ തുടർന്നതെന്നും ട്വന്റി ഫോറിനോട് പറഞ്ഞു.
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ബി.ബി.സി തയാറാക്കിയ ‘ഇന്ത്യ: ദ മോദി ക്വസ്റ്റിയൻ’ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട വിവാദത്തിൽ കേന്ദ്രസർക്കാർ നിലപാടിനെ പിന്തുണച്ച് അനിൽ കെ. ആന്റണി ഇന്നലെ ട്വീറ്റിട്ടിരുന്നു. ഇന്ത്യൻ സ്ഥാപനങ്ങളെക്കാൾ ബി.ബി.സിയുടെയും ബ്രിട്ടീഷ് വിദേശകാര്യസെക്രട്ടറിയായിരുന്ന ജാക്ക് സ്ട്രോയുടെയും കാഴ്ചപ്പാടുകൾക്ക് പ്രാധാന്യം കൽപ്പിക്കുന്നത് നമ്മുടെ പരമാധികാരത്തെ ബാധിക്കുമെന്നായിരുന്നു അനിൽ കെ. ആന്റണി ട്വീറ്റ്.
Story Highlights: rijil makutty against anil k antony
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here