കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം; പ്രതി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

കൊച്ചിയിൽ യുവതിയുടെ കഴുത്തറുത്ത സംഭവം പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്. വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാൻ ആയുധവുമായാണ് ജോളി എത്തിയത്. ഉടമയെ ഫോണിൽ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നൽകി. കത്തി മുനയിൽ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. അൻപതിനായിരം രൂപയാണ് ട്രാവൽ ഏജൻസി ഉടമ നൽകാനുണ്ടായിരുന്നത്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നൽകിയത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Also: തിരുവനന്തപുരത്ത് പട്ടാപ്പകൽ പെൺകുട്ടിയെ കടന്നുപിടിച്ച പ്രതി പിടിയിൽ
അതേസമയം പരുക്കേറ്റ യുവതിയുടെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.
ഇതിനിടെ ട്രാവൽ ഏജൻസി ജീവനക്കാരിയുടെ കഴുത്തിൽ മുറിവേൽപ്പിച്ച കേസിൽ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൊടപുഴ സ്വദേശി സൂര്യയെ ആക്രമിച്ചത്. പരിക്കേറ്റ സൂര്യ പ്രാണരക്ഷാർഥം എതിർവശത്തെ ഹോട്ടലിലേക്ക് ഓടിക്കയറിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
Story Highlights: Travel agency employee Attack Case Kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here