ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമ്മാണ യൂണിറ്റ്; പിടികൂടിയത് 70 ലിറ്റർ വ്യാജ മദ്യം

എക്സൈസിന്റെ പരിശോധനയിൽ ഇടുക്കി കഞ്ഞിക്കുഴിയിൽ വ്യാജ മദ്യ നിർമാണ യൂണിറ്റ് കണ്ടെത്തി. ഇവിടെ നിന്നും 70 ലിറ്റർ വ്യാജ മദ്യവും ബോട്ലിംഗ് യൂണിറ്റും പിടികൂടി. 3500 ഓളം കുപ്പികളും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പൂപ്പാറയിൽ വ്യാജമദ്യം പിടി കൂടിയിരുന്നു. ഇതേ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തിയത്.
Read Also: മയക്കുമരുന്നുമായെത്തിയ രണ്ട് യുവാക്കളെ എക്സൈസ് സംഘം പിടികൂടി
പൂപ്പാറയില്‍ 35 ലിറ്റര്‍ വ്യാജമദ്യവുമായി ബെവ്കോ ജീവനക്കാരന്‍ അടക്കം നാലു പേരായിരുന്നു പിടിയിലായത്. ബെവ്കോ ജീവനക്കാരനായ തിരുവനന്തപുരം സ്വദേശി ബിനു, സുഹൃത്ത് തിരുവനന്തപുരം സ്വദേശി ബിജു, ഇടുക്കി കഞ്ഞിക്കുഴി സ്വദേശി വിനു മാത്യു, മകന്‍ എബിന്‍ എന്നിവരാണ് ശാന്തന്‍പാറ പൊലീസിന്റെ പിടിയിലായത്.
ചില്ലറ വില്‍പ്പനക്കാര്‍ക്ക് ബെവ്കോ ഔട്ട്‌ലെറ്റില്‍ നിന്നുമുള്ളതെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജമദ്യമെത്തിച്ചു നല്‍കുന്ന സംഘമാണ് പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി. ബെവ്കോ ജീവനക്കാരനായ ബിനുവായിരുന്നു ഔട്ട്‌ലെറ്റിലെ മദ്യം കുറഞ്ഞ വിലയില്‍ എത്തിക്കാമെന്ന പേരില്‍ വിശ്വാസ്യത നേടി വ്യാജമദ്യം വിറ്റിരുന്നത്.
Story Highlights: 70 liter fake liquor seized in Kanjikuzhi Idukki
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here