Advertisement

മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി ചാടിപ്പോയി; രക്ഷപ്പെട്ടത് വനിതാ ജയിലിന് സമീപത്തെ മതിൽ ചാടി

January 26, 2023
Google News 1 minute Read
Accused escaped from Mavelikkara Sub Jail

മാവേലിക്കര സബ് ജയിലിൽ നിന്ന് പ്രതി തന്ത്രപരമായി രക്ഷപ്പെട്ടു. പുളിക്കീഴ് സ്റ്റേഷനിൽ അടിപിടി കേസിൽ പ്രതിയായി ജയിലിലായിരുന്ന വിഷ്ണു ആണ് രാവിലെ ജയിലിൽ നിന്ന് കടന്നു കളഞ്ഞത്. സെല്ലിൽ നിന്ന് കുളിക്കാൻ പോയ ഇയാൾ വനിതാ ജയിലിന്റെ വശത്തുള്ള മതിൽ ചാടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് വിവരം.

അതേസമയം, ഇടുക്കി നെടുങ്കണ്ടത്ത് കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിലായി. നാലാം ദിവസമാണ് പ്രതി പിടിയിലായത്. പ്രതിയുടെ വീടിന് സമീപത്ത് വച്ച് തന്നെയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി ചാടിപ്പോയ സംഭവത്തിൽ രണ്ട് സിവിൽ പൊലീസുകാരെ സസ്പെൻഡ് ചെയ്തിരുന്നു.

Read Also: കോടതിയിൽ ഹാജരാക്കുന്നതിനിടെ പൊലീസിനെ വെട്ടിച്ച് ചാടിപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ

സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കോടതിയിൽ ഹാജരാക്കുന്നതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അച്ഛനാണ് നെടുങ്കണ്ടം മജിസ്‌ട്രേറ്റിന് മുൻപാകെ ഹാജരാക്കാൻ എത്തിച്ചപ്പോൾ പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. അമ്മ മരിച്ചതിനെ തുടർന്ന് ഹോസ്റ്റലിൽ നിന്നാണ് ഏഴാം ക്ലാസുകാരി പഠിക്കുന്നത്. ഇവിടെ നിന്നും കഴിഞ്ഞ മെയ് മാസത്തിൽ അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അച്ഛൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. രാത്രി കിടന്നുറങ്ങിയപ്പോൾ അച്ഛൻ കടന്നുപിടിച്ചുവെന്നാണ് മൊഴി. അമ്മയുടെ സഹോദരിയുടെ വീട്ടിൽ എത്തിയപ്പോഴാണ് ബാലഗ്രാം സ്വദേശിയായ ബന്ധു പീഡിപ്പിക്കാൻ ശ്രമിച്ചത്.

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് നെടുങ്കണ്ടം പൊലീസ് കേസ് അന്വേഷണം നടത്തിയ ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഇളയ സഹോദരനോടും പിതാവ് മോശമായി പെരുമാറിയിട്ടുണ്ടെന്ന് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസ്.

Story Highlights: Accused escaped from Mavelikkara Sub Jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here