Advertisement

75-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കി ദമ്മാമിലെ അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂള്‍

January 26, 2023
Google News 3 minutes Read

ദമ്മാം അല്‍ മുന ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ ഇന്ത്യയുടെ 75-ാം റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിച്ചു. പ്രിന്‍സിപ്പല്‍ മമ്മു മാസ്റ്റര്‍ പതാക ഉയര്‍ത്തി. കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹുസ്സൈന്‍ അല്‍ മഖ്ബൂല്‍ മുഖ്യാതിഥിയായിരുന്നു.മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ടി പി മുഹമ്മദ്, മാനേജര്‍ നാസര്‍ അല്‍ സഹ്റാനി, വൈസ് പ്രിന്‍സിപ്പല്‍ കാദര്‍ മാസ്റ്റര്‍, ഹെഡ് മാസ്റ്റര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. (Al Muna International School Dammam celebrated the 75th Republic Day)

ഇന്ത്യയുടെ ഭരണഘടനാ സംവിധാനവും വിദ്യാഭ്യാസ പുരോഗതിയും ലോകത്തിന് തന്നെ മാതൃകയാണെന്ന് ഹുസ്സൈന്‍ അല്‍ മഖ്ബൂല്‍ തന്റെ ആശംസ സന്ദേശത്തില്‍ പറഞ്ഞു. ജനാധിപത്യ സംവിധാനത്തില്‍ ലോകത്തിന് തന്നെ മാതൃക സൃഷ്ടിച്ച ഭാരതീയര്‍ നമ്മുടെ പാരമ്പര്യം കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്നും പരസ്പര സ്‌നേഹവും സൗഹാര്‍ദവും നമ്മുടെ മുഖമുദ്രയെയാണെന്നും അത് എന്നും സംരക്ഷിക്കാന്‍ ആര്‍ജവം കാണിക്കണമെന്നും മാനേജിങ് ഡയറക്ടര്‍ ഡോക്ടര്‍ ടി പി മുഹമ്മദ് വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു.

Story Highlights: Al Muna International School Dammam celebrated the 75th Republic Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here