Advertisement

‘പഠാന്‍’ പ്രദര്‍ശനം തടയാന്‍ ശ്രമം; മധ്യപ്രദേശില്‍ തീയറ്ററുകള്‍ക്ക് പുറത്ത് വ്യാപക പ്രതിഷേധം

January 26, 2023
Google News 2 minutes Read
Attempt to stop Pathan'exhibition in madhya pradesh

പഠാന്‍ സിനിമയുടെ ഉദ്ഘാടന ദിവസം തന്നെ മധ്യപ്രദേശില്‍ നിരവധി തീയറ്ററുകളില്‍ ചിത്രത്തിന്റെ പ്രദര്‍ശന വിലക്ക്. സംസ്ഥാനത്തെ ഇന്‍ഡോര്‍, ഗ്വാളിയോര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലാണ് ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കിയത്. പ്രതിഷേധം കണക്കിലെടുത്ത് സംസ്ഥാനത്തെ തീയറ്ററുകള്‍ക്ക് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പഠാനെതിരെ ഇന്‍ഡോറില്‍ ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി. ചന്ദന്‍ നഗറിലും ഖജ്രാനയിലും ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ മുസ്‌ലിം സംഘടനകളും പ്രതിഷേധിച്ചു.

സംഘര്‍ഷമുണ്ടാക്കിയവര്‍ക്കെതിരെ ഇന്‍ഡോറിലെ ഛത്രിപുര പൊലീസ് കേസെടുത്തു. ഇന്‍ഡോറിലെ സാമുദായിക സംഘര്‍ഷ മേഖലകളില്‍ കനത്തെേ പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്‍ഡോറിലെ കസ്തൂര്‍ തീയറ്ററിന് പുറത്തും സംഘര്‍ഷമുണ്ടായി. പ്രശ്‌നക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്് മുസ്ലിം പുരോഹിതരും ഇന്‍ഡോര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി.

‘ഷാരൂഖ് ഖാന്‍ ഉള്‍പ്പെടെയുള്ള നടന്മാരോ ഈ സിനിമയോ ഞങ്ങളുടെ പ്രശ്‌നമല്ല. പ്രതിഷേധക്കാര്‍ക്ക് വേണമെങ്കില്‍ നടന്റെ വീടിന് തീയിടാം. പക്ഷേ പ്രവാചകനെ നിന്ദിക്കുന്ന മുദ്രാവാക്യങ്ങള്‍ വെച്ചുപൊറുപ്പിക്കാനാകില്ല. നഗരത്തില്‍ സാമുദായിക സമാധാനം തകര്‍ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്’. മുന്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ റഫീഖ് ഖാന്‍ പറഞ്ഞു.

Read Also: ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനം; ജാമിയ മിലിയയില്‍ പ്രതിഷേധം ശക്തം; ക്യാമ്പസ് അടച്ചു

ഭോപ്പാല്‍, ഗ്വാളിയോര്‍, ജബല്‍പൂര്‍ എന്നിവിടങ്ങളിലെ സിനിമാ തീയറ്ററുകള്‍ക്ക് പുറത്തും പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മധ്യപ്രദേശിലെ രാജ്ഗഡ്, ഗ്വാളിയോര്‍-ചമ്പല്‍ മേഖലയിലെ ദാതിയ, മൊറേന, ഗുണ, മാല്‍വ നിമര്‍ മേഖലയിലെ രത്ലം, നീമുച്ച്, ദേവാസ് എന്നിവിടങ്ങളും പ്രതിഷേധം ശക്തമായിരുന്നു.

Story Highlights: Attempt to stop Pathan’exhibition in madhya pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here