ലൈഫ് മിഷനെ പ്രകീര്‍ത്തിച്ച് മലയാളത്തില്‍ ഗവര്‍ണറുടെ റിപ്പബ്ലിക് ദിന സന്ദേശം

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് മലയാളത്തില്‍ റിപ്പബ്ലിക് ആശംസകള്‍ നേര്‍ന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റെയില്‍ റോഡ് വികസനത്തിലൂടെയും വന്ദേ ഭാരത് ട്രെയിനിലൂടെയും സംസ്ഥാനം കൂടുതല്‍ നേട്ടങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. എല്ലാവര്‍ക്കും പാര്‍പ്പിടം എന്ന രാജ്യത്തിന്റെ സ്വപ്നത്തിനു സര്‍ക്കാരിന്റെ പദ്ധതിയായ ലൈഫ് മിഷന്‍ കരുത്തു പകര്‍ന്നുവെന്നും ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു.
സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശിഷ്ടാതിഥിയായി.
കരസേനാ മേജര്‍ ആനന്ദ് സി.എസ് നേതൃത്വം നല്‍കിയ പരേഡില്‍ വിവിധ സേനാ വിഭാഗങ്ങളുടെ അഭിവാദ്യം ഗവര്‍ണര്‍ സ്വീകരിച്ചു. പരേഡില്‍ 10 സായുധ വിഭാഗങ്ങള്‍,11 സായുധേതര വിഭാഗങ്ങളും അശ്വരൂഢ സേനയും അണി നിരന്നു.
കര്‍ണാടക വനിതാ പൊലീസിന്റെ പ്ലാറ്റൂണും പരേഡിന്റെ ഭാഗമായി. പത്തനംതിട്ടയില്‍ മന്ത്രി വീണ ജോര്‍ജ്ജും, ഇടുക്കിയില്‍ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും വയനാട്ടില്‍ മന്ത്രി ആര്‍.ബിന്ദുവും പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ഭരണഘടനയെ അട്ടിമറിക്കാന്‍ ചില ശ്രമങ്ങള്‍ നടക്കുന്നുവെന്നും ഈ സാഹചര്യത്തില്‍ ഭരണഘടനയക്ക് കാവലാളായി മാറണമെന്നും മന്ത്രി സജി ചെറിയാന് ആലപ്പുഴയിലെ ചടങ്ങില്‍ പറഞ്ഞു.
Read Also: 74ാം റിപ്പബ്ലിക് ദിനാഘോഷം; സംസ്ഥാനത്തും വിപുലമായ ആഘോഷങ്ങള്‍
എറണാകുളത്ത് മന്ത്രി പി രാജീവും പാലക്കാട് എം.ബി രാജേഷും കാസര്‍ഗോഡ് അഹമ്മദ് ദേവര്‍കോവിലും റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി.
Story Highlights: governor’s republic day greetings in malayalam praising life mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here