ഇന്ത്യയുടെ റിപ്പബ്ലിക് ദിനം ആഘോഷമാക്കി ബഹ്റൈൻ പ്രവാസി സമൂഹം

ബഹ്റൈൻ പ്രവാസി സമൂഹം പൗഢഗംഭീരമായി ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസിയും, വിവിധ സംഘടനകളും ആഘോഷത്തിൽ അണി നിരന്നു. ബഹ്റൈൻ രാജാവ് ഹമദ് ബിന് ഈസ ആല് ഖലീഫയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്സ് സല്മാന് ബിന് ഹമദ് ആല് ഖലീഫയും പ്രസിഡൻ്റ് ദ്രൗപദി മുർമുവിനെ ആശംസകൾ അറിയിച്ചു.
ഇന്ത്യൻ എംബസിയുടെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക്ക് ദിന ആഘോഷത്തിൽ അംബാസിഡർ പീയുഷ് ശ്രീ വാസ്തവ ദേശീയ പതാക ഉയർത്തി. രാവിലെ 7.30 ന് ആരംഭിച്ച ചടങ്ങിൽ അംബാസിഡറും പത്നി മോണിക്ക ശ്രീവാസ്തവയും രാഷ്ട്ര പിതാവ് മഹാത്മാഗന്ധിയുടെ പ്രതിമയിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് അംബാസിഡർ രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന സന്ദേശം വായിച്ചു. ചടങ്ങിൽ ഐസിആർഎഫ്-റിപ്പബ്ലിക്ക് ദിന പ്രത്യേക ബുള്ളറ്റിൻ പ്രകാശനം ചെയ്തു.
എംബസി ഉദ്ദോഗസ്ഥർ, പ്രവാസി സംഘനകളിൽ നിന്നുള്ള പ്രതിനിധികളും സാമൂഹിക സാസ്കാരിക ജീവകാരുണ്യ പ്രവർത്തകരും പരിപാടിൽ പങ്കെടുത്തു. ബാൻഡ് മേളവും കുട്ടികൾ ആലപിച്ച ദേശഭക്തി ഗാനവും നടന്നു. ഇന്ത്യൻ ക്ലബ്ബിൽ രാവിലെ 6:30 ന് പ്രസിഡന്റ് കെഎം ചെറിയാൻ പതാക ഉയർത്തി -റിപ്പബ്ലിക് ദിന സന്ദേശ൦ വായിച്ചു.ദേശീയ ഗാനാലാപനവും നടന്നു.
കേരളീയ സമാജത്തിൽ പ്രസിഡന്റ് പി.വി രാധാകൃഷ്ണ പിള്ള ദേശീയ പതാക ഉയർത്തി. അംഗങ്ങൾ ദേശീയഗാനവും ആലപിച്ചു. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ, മീഡിയ സിറ്റി ചെയർന്മാനും മാനേജിങ് ഡയക്ടറുമായ ഫാന്സിസ് കൈതാരത്ത് ദേശീയ പതാക ഉയർത്തി. സീറോ മലബാർ സൊസൈറ്റിയിൽ പ്രസിഡന്റ് ബിജു ജോസഫ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി ജോയ് പോളി പ്രതിജ്ഞ വാചകം ചൊല്ലിക്കടുത്തു’തുടർന്ന് അംഗങ്ങൾ ദേശഭക്തി ഗാനമാലപിച്ചു.
ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, ട്രഷറർ ആഷ്ലി കുര്യൻ, തുടങ്ങിയവർ സന്നിഹിതരായി. ഐമാക് ബഹ്‌റൈൻ മീഡിയ സിറ്റിയിൽ ,മീഡിയ സിറ്റി ചെയർന്മാനും മാനേജിങ് ഡയക്ടറുമായ ഫാന്സിസ് കൈതാരത്ത് ദേശീയ പതാക ഉയർത്തി, ബിഎംസി കുടുംബാഗംങ്ങൾ ദേശീയ ഗാനം ആലപിച്ചു.മധുരം വിതരണവും നടന്നു. ബഹ്‌റൈൻ മീഡിയ സിറ്റി മീഡിയ ഹെഡ് പ്രവീൺകൃഷ്ണ, എക്സിക്യൂട്ടിവ് അസിസ്റ്റൻറ് ജെമിജോൺ മറ്റ് ബി എം സി കുടുബാഗങ്ങൾ, ഐമാക് കൊച്ചിൻ കലാഭവനിലെ അദ്ധ്യാപകരും വിദ്യാർഥികളും റിപ്പബ്ലിക് ദിനാഘോഷത്തിൽ പങ്കെടുത്തു.
കേരള കാത്തലിക് അസോസിയേഷനിൽ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം പറഞ്ഞു.പ്രസിഡന്റ് നിത്യൻ തോമസ് ദേശിയ പതാക ഉയർത്തി.അംഗങ്ങൾ ദേശിയ പ്രതിജ്ഞ ചെയ്തു. പ്രസിഡന്റ് നിത്യൻ തോമസ് റിപ്പബ്ലിക് ദിന സന്ദേശം നൽകി. തോമസ് ജോൺ , ജിതിൻ ജോസ്, സേവി മാത്തുണ്ണി തുടങ്ങിയവർ സംബന്ധിച്ചു.
സീറോ മലബാർ സൊസൈറ്റിയിൽ പ്രസിഡന്റ് ബിജു ജോസഫ് പതാക ഉയർത്തി.ജനറൽ സെക്രട്ടറി ജോയ് പോളി പ്രതിജ്ഞ വാചകം ചൊല്ലിക്കടുത്തു’തുടർന്ന് അംഗങ്ങൾ ദേശഭക്തി ഗാനമാലപിച്ചു. മോൻസി മാത്യു നന്ദി പറഞ്ഞ ചടങ്ങിൽ ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ , മറ്റ് ഭരണസമിതി അംഗങൾളുൾപ്പെടെയുള്ളവരും പങ്കെടുത്തു.
Story Highlights: Bahraini expatriate community celebrated India’s Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here