ആശ്വാസകിരണം അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണം; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

കിടപ്പുരോഗികളേയും മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവരെയും പരിചരിക്കന്നവര്‍ക്ക് ആശ്വാസകിരണം പദ്ധതി വഴി സാമൂഹിക സുരക്ഷാമിഷന്‍ നല്‍കുന്ന ധനസഹായത്തിനായി ലഭിച്ചിട്ടുള്ള അപേക്ഷകള്‍ എത്രയും വേഗം തീര്‍പ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. (human rights commission on aaswasakiranam application)
സാമൂഹിക സുരക്ഷാമിഷന്‍ ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവ് നല്‍കിയത്. 2018 മാര്‍ച്ച് വരെയുള്ള അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ കമ്മീഷനെ അറിയിച്ചു.
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
അപേക്ഷകരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നതു കാരണമാണ് യഥാസമയം ധനസഹായം വിതരണം ചെയ്യാന്‍ കഴിയാത്തതെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ കമ്മീഷനെ അറിയിച്ചു. പദ്ധതി പ്രകാരം നല്‍കിയിരുന്ന ധനസഹായം മുടക്കം കൂടാതെ യഥാസമയം ലഭിക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. തന്മയ നിയമ സഹായ കേന്ദ്രം സെക്രട്ടറി ജോജി മാത്യു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
Story Highlights: human rights commission on aaswasakiranam application
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here