റിപബ്ലിക് ദിനം വിപുലമായി ആഘോഷിച്ച് ദമ്മാമിലെ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍

ഇന്ത്യയുടെ 74-ാമത് റിപ്പബ്ലിക് ദിനാഘോഷം സൗദിയിലെ ദമ്മാമിലും വിവിധ പരിപാടികളോടെ വിപുലമായി നടന്നു. ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികളില്‍ നിരവധിപേര്‍ പങ്കാളികളായി. (International Indian School, Dammam celebrated Republic Day)
വര്‍ണ്ണ ശബളവും വ്യത്യസ്ത നിറഞ്ഞതുമായിരുന്നു ദമ്മാം ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ് സെക്ഷന്‍ ഗ്രൗണ്ടില്‍ വെച്ച് നടന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ മൊ ആസ്സാം ദാദന്‍ ദേശീയ പതാക ഉയര്‍ത്തി സലൂട്ട് സ്വീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മെഹനാസ് ഫരീദ് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം വായിച്ചു.
Read Also:Republic Day 2023: അറിയാം, ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ പ്രസക്തിയും ചരിത്രവും
വിവിധ സംസ്ഥാനങ്ങളുടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന നിശ്ചല ചലന ദൃശ്യങ്ങളും എഴുപത്തിനാലാമത് റിപ്പബ്ലിക് ദിനാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി. കേരളത്തിന്റെ സാസ്‌കാരിക കലാരൂപങ്ങളായ തിരുവാതിര,ഒപ്പന, മാര്‍ഗം കളി ,ഭാരതനാട്യം എന്നിവയെല്ലാം ശ്രദ്ധേയമായി. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
Story Highlights: International Indian School, Dammam celebrated Republic Day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here