കെ.സി. എ ‘ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022; കലാ-സാഹിത്യ, സംസ്കാരിക ഉത്സവം വിജയകരമായി പൂർത്തീകരിച്ചു

കെ. സി. എ എല്ലാ വർഷവും കുട്ടികൾക്കായി നടത്തിവരുന്ന കലാ-സാഹിത്യ, സംസ്കാരിക ഉത്സവം കെ. സി. എ ദി ഇന്ത്യൻ ടാലന്റ് സ്കാൻ 2022” ജനുവരി 22 ന് വിജയകരമായി പൂർത്തീകരിച്ചതായി കെ. സി. എ ഭാരവാഹികൾ അറിയിച്ചു. രണ്ടു മാസം നീണ്ടുനിന്ന മത്സരങ്ങളിൽ 800 ഓളം കുട്ടികൾ ആണ് പങ്കെടുത്തത്. കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും ബഹ്‌റൈനിലെ പ്രമുഖ സ്കൂളുകളിലെ പ്രധാന അധ്യാപകരും ചേർന്ന് നടത്തിയ പരിപാടി ദേശഭക്തിഗാന മത്സരത്തോടെയാണ് ആരംഭിച്ചത്.
അഞ്ച് ഗ്രൂപ്പുകളായി തരം തിരിച്ചിരുന്ന , ജൂനിയേഴ്സ്, സീനിയേഴ്സ് വിഭാഗങ്ങളിലായി 5 വേദികളിലായി നടന്ന ഏകദേശം 200 ഇനം മത്സരങ്ങളിൽ 12 സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. 345 പേർ പങ്കെടുത്ത ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികൾ ഒന്നാമതെത്തി. രണ്ടാമത് എത്തിയത് ഏഷ്യൻ സ്കൂൾ ആണ്. ഗ്രാൻഡ് ഫിനാലെയും, അവാർഡുകൾ, ട്രോഫികൾ, സർട്ടിഫിക്കറ്റുകൾ എന്നിവയുടെ വിതരണവും ജനുവരി 27 വെള്ളിയാഴ്ച്ച വൈകുന്നേരം 5:30 ന് നടക്കും. ചലച്ചിത താരം രമ്യാ നമ്പീശൻ അവാർഡുദാനം നിർവഹിക്കുമെന്ന് ”ഇന്ത്യൻ ടാലന്റ് സ്കാൻ” ചെയർമാൻ വർഗീസ് ജോസഫ് അറിയിച്ചു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റുകൾ നൽകും.
“കലാതിലകം” പട്ടം 76 പോയിന്റു നേടിയ ന്യൂ ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥിയും ഐമാക് കലാഭവനിലെ റെഗുലർ വിദ്യാർത്ഥിയുമായ ആരാധ്യ ജിജേഷും, “കലാപ്രതിഭ” പട്ടം 63 പോയിന്റുമായി ഏഷ്യൻ സ്കൂളിലെ വിദ്യാർത്ഥിയും ഐമാക് കൊച്ചിൻ കലാഭവനിലെ വിദ്യാർത്ഥിയുമായ ഷൗര്യ ശ്രീജിത്തും കാരസ്ഥാമാക്കി.
ഗ്രൂപ്പ് 1 ചാമ്പ്യൻഷിപ്പ് അവാർഡ് 59 പോയിന്റുമായി ഇന്ത്യൻ സ്കൂളിലെ അദ്വിക് കൃഷ്ണ നേടിയപ്പോൾ, ഗ്രൂപ്പ് 2 ചാമ്പ്യൻഷിപ്പ് അവാർഡ് 43 പോയിന്റുമായി ഇന്ത്യൻ സ്കൂളിൽ നിന്നുള്ള ഇഷാനി ദിലീപ് കരസ്ഥമാക്കി. ഗ്രൂപ്പ് 3 ചാമ്പ്യൻഷിപ്പ് അവാർഡ് 57 പോയിന്റുമായി ബഹ്‌റൈൻ ഇന്ത്യൻ സ്കൂളിലെ ഇഷ ആഷികും ഗ്രൂപ്പ് 4 ചാമ്പ്യൻഷിപ്പ് അവാർഡ് 62 പോയിന്റുമായി ഏഷ്യൻ സ്കൂളിലെ ഗായത്രി സുധീറും കരസ്ഥമാക്കി.കെ. സി. എ അംഗങ്ങളായ കുട്ടികൾക്കുള്ള പ്രത്യേക “കെ. സി. എ ഗ്രൂപ്പ് ചാമ്പ്യൻഷിപ്പ് അവാർഡ്” ജൊഹാൻ ജോസഫ് സോബിൻ (ഗ്രൂപ്പ്-1, പോയിന്റ് 39), ഏഞ്ചൽ മേരി വിനു (ഗ്രൂപ്പ്-3, പോയിന്റ് 51), ശ്രേയ സൂസൻ സക്കറിയ (ഗ്രൂപ്പ്-4, പോയിന്റ് 35), എന്നിവർ കരസ്ഥമാക്കി.
“നാട്യ രത്‌ന അവാർഡ്” നൃത്ത മത്സരങ്ങളിൽ പ്രാവീണ്യം തെളിയിച്ച ഇന്ത്യൻ സ്‌കൂളിലെ ഐശ്വര്യ രഞ്ജിത്ത് തരോൾ 57 പോയിന്റു നേടി ഈ അവാർഡിന് അർഹയായി. ശാസ്ത്രീയ നൃത്ത മത്സരങ്ങൾക്കുള്ള എല്ലാ വിധികർത്താക്കളും ഇന്ത്യയിൽ നിന്നും വന്നവരായിരുന്നു.ന്യൂ ഇന്ത്യൻ സ്കൂളിലെ ശ്രീദക്ഷ സുനിൽ ഗാനാലാപന വിഭാഗത്തിൽ നിന്ന് 74 പോയിന്റുമായി സംഗീത രത്‌ന അവാർഡ് നേടി.സാഹിത്യ മത്സരങ്ങളിൽ പ്രാവീണ്യം തെളിയിക്കുന്ന സാഹിത്യ രത്‌ന അവാർഡും ഐമാക് കൊച്ചിൻ കലാഭവനിലെ ഷൗര്യ ശ്രീജിത് കരസ്ഥമാക്കി.ആർട്സ് ആൻഡ് ക്രാഫ്റ്റ്സ് വിഭാഗത്തിൽ നിന്ന് 28 പോയിന്റുമായി ന്യൂ ഇന്ത്യൻ സ്കൂളിലെ ദിയ അന്ന സനു കലാ രത്‌ന അവാർഡിന് അർഹയായി. ബെസ്റ്റ് കൊറിയോഗ്രാഫർ അവാർഡ് നേടിയത് ഐമാക് കൊച്ചിൻ കലാഭവനിലെ പ്രശസ്ത നൃത്താധ്യാപകനായ പ്രശാന്ത് മാസ്റ്റർ ആണ്. ഈ വർഷം ഏർപ്പെടുത്തിയ മികച്ച സംഗീത അധ്യാപക അവാർഡിന് അർഹനായത് ശശി പുളിക്കശ്ശേരി ആണ്.
Read Also: ബഹ്റൈന്‍ ലാല്‍കെയേഴ്സ് റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു
കെ.സി. എ ഇന്ത്യൻ ടാലന്റ് സ്കാൻ ബഹ്‌റൈനിലെ ഇന്ത്യൻ വംശജരായ കുട്ടികളുടെ പ്രതിഭ മാറ്റുരക്കപ്പെടുന്ന പ്രധാന വേദിയായി മാറിയിരിക്കുന്നു വെന്ന് കെ. സി. എ പ്രസിഡന്റ് നിത്യൻ തോമസ് പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികൾക്കും അവരുടെ രക്ഷിതാക്കൾക്കും സ്പോൺസേഴ്‌സിനും നന്ദി അറിയിക്കുന്നു എന്ന് ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി അറിയിച്ചു.27 ന് നടക്കുന്ന ഗ്രാൻഡ് ഫൈനലിൽ 660 ലധികം ട്രോഫികൾ വിതരണം ചെയ്യും.
Story Highlights: KCA The Indian Talent Scan 2022
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here