പാലക്കാട് സ്വദേശി പോളണ്ടില്‍ കൊല്ലപ്പെട്ടു

മലയാളി യുവാവ് പോളണ്ടില്‍ വച്ച് കൊല്ലപ്പെട്ടതായി കുടുംബം. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് ആണ് പോളണ്ടില്‍ വെച്ച് കൊല്ലപ്പെട്ടെന്ന് കുടുംബം അറിയിച്ചത്. പോളണ്ടിലെ ബാങ്കില്‍ ജീവനക്കാരനായ ഇബ്രാഹിമിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് കൊലപാതക വിവരം അറിയുന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായതായി എംബസി അറിയിച്ചു.
പോളണ്ടിലെ വാഴ്‌സോ ജില്ലാ പൊലീസ് സ്റ്റേഷനില്‍ നിന്ന് ഒരു കത്ത് ലഭിച്ചെന്നും ഇബ്രാഹിം ഷെരീഫിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും എംബസി ഇബ്രാഹിമിന്റെ കുടുംബത്തിന് അയച്ച ഇ-മെയിലില്‍ പറയുന്നു. തുടരന്വേഷണവുമായി എംബസി പൊലീസിനെ ബന്ധപ്പെട്ടുകൊണ്ടിരിക്കുമെന്നും എംബസി അധികൃതര്‍ അറിയിച്ചു.
ഇബ്രാഹിമിന്റെ മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനായി കുടുംബം മുഖ്യമന്ത്രിക്ക് നിവേദനം നല്‍കും. പാലക്കാട് എംപി വി കെ ശ്രീകണ്ഠന്‍ എംബസിക്ക് കത്തയച്ചിട്ടുണ്ട്. മകന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പിതാവ് ട്വന്റിഫോറിനോട് പറഞ്ഞു.
Story Highlights: Palakkad native killed in Poland
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here