‘സനാതന പാരമ്പര്യത്തിലെ മഹാന്മാരെ അപമാനിക്കുന്നവർ ഇന്ത്യാ വിരുദ്ധരാണ്’-രാംദേവ്

സനാതന പാരമ്പര്യത്തിലെ മഹാന്മാർക്കെതിരെ ചിലർ വിവാദ പരാമർശങ്ങൾ നടത്തുകയാണെന്ന് യോഗ ഗുരു ബാബാ രാംദേവ്. ഇത്തരക്കാർ രാജ്യത്തോട് അനാദരവ് കാട്ടി അന്താരാഷ്ട്ര ശക്തികളുടെ ഇംഗിതത്തിന് വഴങ്ങി പ്രവർത്തിക്കുന്നവരാണ്. ഇക്കൂട്ടർ ഇന്ത്യാ വിരുദ്ധരാണെന്നും ഇവരെ തടയണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
അത്ഭുതങ്ങളുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇന്ത്യ ഭൗതിക യാഥാർത്ഥ്യത്തെ മാനിക്കുന്നു. എന്നാൽ ഭൗതിക ശാസ്ത്രമുണ്ടെങ്കിൽ ആത്മീയ ശാസ്ത്രവും ഉണ്ടെന്നത് നിഷേധിക്കാനാവില്ലെന്നും രാംദേവ് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിൽ ഹരിദ്വാറിലെ പതഞ്ജലി യോഗപീഠത്തിൽ ദേശീയ പതാക ഉയർത്തിയ ശേഷം സംസാരിക്കുകയായിരുന്നു രാംദേവ്.
അതേസമയം പാകിസ്താൻ ഉടൻ തന്നെ നാലായി വിഭജിക്കപ്പെടുമെന്ന് രാംദേവ് അവകാശപ്പെട്ടു. നാലായി പിളർന്ന ശേഷം 3 എണ്ണം ഇന്ത്യയിൽ ലയിക്കുമെന്നും പാകിസ്താൻ ഒരു ചെറിയ രാജ്യമായി അവശേഷിക്കുമെന്നുമാണ് പ്രവചനം. POK, സിന്ധ്, ബലൂചിസ്താൻ എന്നിവയും പാക്ക് അധീന കശ്മീരും ഇന്ത്യയുമായി ലയിക്കും. ഇന്ത്യ ഒരു സൂപ്പർ പവർ ആയി മാറും. വരാനിരിക്കുന്ന കാലത്തിന്റെ ആഹ്വാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: People Insulting Great Men Of Sanatan Tradition Are Anti-India-Ramdev
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here