സൗദി സൂപ്പർ കപ്പ്: ഗോളടിക്കാതെ ക്രിസ്റ്റ്യാനോ; അൽ നസ്ർ പുറത്ത്
സൗദി സൂപ്പർ കപ്പ് സെമിഫൈനലിൽ അൽ നസ്റിനു പരാജയം. കിങ്ങ് ഫഹദ് സ്റ്റേഡിയത്തിൽ വച്ച് അൽ ഇത്തിഹാദിനെ നേരിട്ട അൽ നസ്ർ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെട്ടത്. അൽ നസ്റിനായി സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 90 മിനിട്ടും കളിച്ചെങ്കിലും താരത്തിന് ഗോളൊന്നും നേടാനായില്ല.
തുടക്കം മുതൽ മുന്നിട്ടുനിന്ന ഇത്തിഹാദ് 15ആം മിനിട്ടിൽ തന്നെ മുന്നിലെത്തി. റൊമാരിഞ്ഞോ ആയിരുന്നു ഗോൾ സ്കോറർ. 43ആം മിനിട്ടിൽ അബ്ദെറസാഖ് ഹംദല്ലയിലൂടെ അൽ നസ്ർ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിൽ 4 മാറ്റങ്ങളുമായി ഇറങ്ങിയ അൽ നസ്ർ അല്പം കൂടി മെച്ചപ്പെട്ട കളിയാണ് കാഴ്ചവച്ചത്. 67ആം മിനിട്ടിൽ ടലിസ്കയിലൂടെ അൽ നസ്ർ ഒരു ഗോൾ മടക്കി. എങ്കിലും രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിൽ മുഹമ്മദ് അൽ ഷങ്കീറ്റി നേടിയ ഗോളിൽ അൽ ഇത്തിഹാദ് വിജയമുറപ്പിക്കുകയായിരുന്നു.
Story Highlights: saudi super cup al nassr lost
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here