ജാര്‍ഖണ്ഡില്‍ നഴ്‌സിങ് ഹോമില്‍ തീപിടുത്തം; ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു

ജാര്‍ഖണ്ഡിലെ ധന്‍ബാദിലെ സ്വകാര്യ നഴ്സിംഗ് ഹോമിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് ഡോക്ടര്‍മാരടക്കം അഞ്ച് പേര്‍ മരിച്ചു.
മെഡിക്കല്‍ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, സ്ഥാപനത്തിന്റെ ഉടമ സോഹന്‍ ഖമാരി, സഹായി താരാദേവി എന്നിവരാണ് മരിച്ചത്.
ധന്ബാദിലെ ബാങ്ക് മോറിലുള്ള നഴ്‌സിംഗ് ഹോമിന്റെ സ്റ്റോര്‍ റൂമില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഞ്ച് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്ന് ധന്‍ബാദ് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് പ്രേം കുമാര്‍ പറഞ്ഞു. ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. തീപിടിത്തത്തിന് കാരണം എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. കൂടുതല്‍ അന്വേഷണം നടക്കുന്നുവെന്നും പൊലീസ് പറഞ്ഞു.
Read Also: കാമുകിയുമായി വേര്‍പിരിഞ്ഞ വിഷമത്തില്‍ മെഴ്‌സിഡ് ബെന്‍സിന് തീയിട്ട് ഡോക്ടര്‍
Story Highlights: 5 dead include 2 doctors in Jharkhand nursing home fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here