കാമുകിയുമായി വേര്‍പിരിഞ്ഞ വിഷമത്തില്‍ മെഴ്‌സിഡ് ബെന്‍സിന് തീയിട്ട് ഡോക്ടര്‍

കാമുകിയുമായി പിരിഞ്ഞ വിഷമത്തില്‍ സ്വന്തം മെഴ്‌സിഡസ് ബെന്‍സ് കാറിന് തീയിട്ട് ഡോക്ടര്‍. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ 29കാരനായ ഡോക്ടറാണ് ബെന്‍സിന് തീവച്ചത്.
കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ തന്റെ സഹപാഠിയായിരുന്ന കാമുകിയുമായി ഡോക്ടര്‍ ബന്ധം വേര്‍പിരിഞ്ഞിരുന്നു. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഇരുവരും പിരിഞ്ഞതെങ്കിലും അതിന് ശേഷം യുവാവ് വിഷാദത്തിലായിരുന്നുവെന്നും ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.
ബെന്‍സിന് തീവച്ച ശേഷം വാഹനത്തിനുള്ളില്‍ തന്നെ ഇരുന്ന ഡോക്ടര്‍ ആത്മഹത്യക്ക് ശ്രമിച്ചതായും പൊലീസ് സംശയിക്കുന്നു. കത്തുന്ന കാര്‍ കണ്ട നാട്ടുകാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയും ഡോക്ടറെ പുറത്തെത്തിക്കുകയുമായിരുന്നു. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലക്കാരനാണ് ഡോക്ടറായ യുവാവ്.
Read Also: മദ്യപിച്ച് വാഹനം ഓടിച്ചു, പിഴയടയ്ക്കാതിരിക്കാൻ പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചയാൾ അറസ്റ്റിൽ
Story Highlights: love affaire failed doctor sets mercedes on fire
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here