മദ്യപിച്ച് വാഹനം ഓടിച്ചു, പിഴയടയ്ക്കാതിരിക്കാൻ പൊലീസുകാരെ ഇടിച്ച് തെറിപ്പിച്ചയാൾ അറസ്റ്റിൽ

ട്രാഫിക് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസുകാർക്ക് നേരെ കാർ പാഞ്ഞുകയറി രണ്ട് ഉദ്യോഗസ്ഥർക്ക് പരുക്ക്. മദ്യപിച്ചെത്തിയ ഒരാൾ ഓടിച്ച വാഹനം ഉദ്യോഗസ്ഥരെ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. പ്രതിയെ പിന്തുടർന്നാണ് പിടികൂടിയത്. പിഴയടയ്ക്കാതിരിക്കാനാണ് അപകടമുണ്ടാക്കിയതെന്ന് പ്രതി മൊഴി നൽകി.
ദ്വാരക ജെ.ജെ കോളനിയിൽ താമസിക്കുന്ന സന്തോഷ് (31) ആണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ഹെഡ് കോൺസ്റ്റബിൾ വികാസ്, എച്ച്.സി സൂറത്ത് എന്നിവർക്കാണ് പരുക്കേറ്റത്. വികാസിന് തലയ്ക്ക് പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ത്യൻ ശിക്ഷാനിയമത്തിലെ സെക്ഷൻ 186, 353, 307 എന്നിവ പ്രകാരമാണ് ദ്വാരക സൗത്ത് പൊലീസ് കേസെടുത്തത്.
Story Highlights: Drunk Delhi Man Hits Two Traffic Cops With Car To Avoid Paying Fine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here