Advertisement

”ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണം”; പുതിയത് തയ്യാറാക്കണം; ലളിത ചങ്ങമ്പുഴ

January 28, 2023
2 minutes Read

യുവജനക്കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധ വിവാദത്തോട് പ്രതികരിച്ച് ചങ്ങമ്പുഴയുടെ മകൾ ലളിത. വാഴക്കുല എഴുതിയത് വയലോപ്പിള്ളിയെന്ന് പരാമർശമുള്ള പ്രബന്ധത്തിന് നൽകിയ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ലളിത ചങ്ങമ്പുഴ ട്വന്റി ഫോറിനോട് പറഞ്ഞു. ഗൈഡിന് പറ്റിയ പിഴവ് ക്ഷമിക്കാൻ ആവാത്തത്. തെറ്റുപറ്റിയ പ്രബന്ധത്തിന് എങ്ങനെ ഡോക്ടറേറ്റ് നൽകാൻ കഴിയുമെന്നും ലളിത ചങ്ങമ്പുഴ ചോദിച്ചു.(lalitha changambuzha against chintha jerome)

”വാഴക്കുല” തെറ്റുകളൊക്കെ തിരുത്തി രണ്ടാമത് വേറൊരു പ്രബന്ധം അവതരിപ്പിക്കണം. തെറ്റുപറ്റിയ പ്രബന്ധം ക്യാൻസൽ ചെയ്യണം.രണ്ടാമത് ഒന്നുകൂടെ ശ്രദ്ധിച്ച് ”വാഴക്കുല” തന്നെ അൽപം വിപുലീകരിച്ച് മാറ്റങ്ങൾ വരുത്തി എഴുതുക. നിലവിൽ നോക്കിയ ആളുകൾ തന്നെ രണ്ടാമതും നോക്കണം.

രണ്ടാമത്തെ പ്രബന്ധം അവതരിപ്പിച്ചാൽ കുട്ടിക്ക് ഡോക്ടറേറ്റ് കൊടുക്കണം. ഒരു പരീക്ഷയ്ക്ക് പൂജ്യം മാർക്ക് കിട്ടിയിട്ട് അത് നൂറാണെന്ന് എങ്ങനെ കരുതും. ഒരു വിദ്യാർത്ഥിയോട് ക്ഷമിക്കാനാകും പക്ഷെ ഗൈഡിനോട് അത് പറ്റില്ല.”. ലളിത ചങ്ങമ്പുഴ ട്വന്റി ഫോറിനോട് പറഞ്ഞു.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

മലയാളത്തിലെ എക്കാലത്തെയും മികച്ച കവിതയായ വാഴക്കുലയുടെ രചയിതാവിൻറെ പേര് തെറ്റിച്ചെഴുതിയ പ്രബന്ധത്തിനാണ് ചിന്തക്ക് ഡോക്ടറേറ്റ് കിട്ടിയത്. വിവിധ കമ്മിറ്റികൾക്ക് മുന്നിലെത്തിയിട്ടും ആരും ഈ തെറ്റ് കണ്ടുപിടിച്ചതുമില്ല. അബദ്ധം കയറിക്കൂടിയതിനെക്കുറിച്ച് അറിയില്ലെന്നാണ് ചിന്താ ജെറോമിൻറെ പ്രതികരണം.

Story Highlights: lalitha changambuzha against chintha jerome

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top