സ്വയംവരം സിനിമയുടെ വാർഷികാഘോഷത്തിന് പണപ്പിരിവ്; വിവാദത്തിന്റെ കാര്യമില്ലെന്ന് മന്ത്രി എം.ബി. രാജേഷ്

സ്വയംവരം സിനിമയുടെ അൻപതാം വാർഷികം ആഘോഷിക്കാൻ പത്തനംതിട്ടയിലെ പഞ്ചായത്തുകളിൽ പണപ്പിരിവിന് ഉത്തരവിട്ടതിൽ പ്രതികരണവുമായി മന്ത്രി എം ബി രാജേഷ്. വിവാദത്തിന്റെ കാര്യമില്ല. പണം നൽകാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകുകയാണ് ചെയ്തതെന്നും എം ബി രാജേഷ് പറഞ്ഞു. താത്പര്യമുള്ളവർ പണം നൽകിയാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി.(m b rajesh response on controversy swayamvaram 50 years celebration)
Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു
സ്വയംവരം സിനിമയുടെ 50-ാം വാർഷികം അടൂരിൽ വെച്ച് വിപുലമായി ആഘോഷിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതിനായി പഞ്ചായത്ത് തലത്തിൽ അയ്യായിരം രൂപ പിരിക്കണമെന്നായിരുന്നു ഉത്തരവ്. പത്തനംതിട്ട ജില്ലയിലെ ഓരോ ഗ്രാമ പഞ്ചായത്തുകളും 5000 രൂപ വീതം പരിപാടിക്കായി നൽകണമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവ്.
Story Highlights: m b rajesh response on controversy swayamvaram 50 years celebration
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here