Advertisement

രമേശ് ചെന്നിത്തലയുടെ മകന്‍ രമിത്ത് വിവാഹിതനായി

January 28, 2023
1 minute Read
ramit chennithala getting married

കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ ഇളയ മകന്‍ രമിത്ത് ചെന്നിത്തല വിവാഹിതനായി. ബഹ്‌റൈനില്‍ താമസമാക്കിയ ജോണ്‍ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു. തിരുവനന്തപുരത്ത് നടന്ന വിവാഹ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ കുടുംബ സമേതം പങ്കെടുത്തു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യവസായ, സിനിമാ രംഗത്തെ പ്രമുഖര്‍ തുടങ്ങി നിരവധി പേര്‍ വധൂ വരന്മാര്‍ക്ക് ആശംസ നേരാനെത്തി. ഇന്‍കംടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്‌റൈനില്‍ കിംസ് ഹോസ്പിറ്റല്‍സ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്.

Story Highlights: ramit chennithala getting married

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top