Advertisement

‘വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിൽ’; തൊഴിൽമേളകൾ സംഘടിപ്പിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി

January 28, 2023
Google News 2 minutes Read

വൊക്കേഷണൽ ഹയർ സെക്കന്ററി കോഴ്സുകൾ മാറ്റത്തിന്റെ പാതയിലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വൊക്കേഷണൽ ഹയർ സെക്കന്ററി തൊഴിൽമേളകൾ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് വിഎച്ച്എസ്‌സി വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം മണക്കാട് കാർത്തിക തിരുനാൾ സ്കൂളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. (v shivankutty about vhsc education)

പുതിയതായി ആരംഭിച്ച NSQF ജോബ് റോളുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായ സംവിധാനമാണ്. സ്കിൽ കോഴ്സുകൾ പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും സംരംഭകരാകുവാനും മറ്റുള്ളവർക്ക് തൊഴിൽ നൽകുവാനും സാധിക്കുന്ന തരത്തിലാണ് ക്രമീകരണമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Read Also: പശ്ചിമ ബംഗാൾ മുൻ മന്ത്രിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്; 11 കോടി പിടിച്ചെടുത്തു

എഞ്ചിനീയറിംഗ്, അഗ്രികൾച്ചറൽ ആന്റ് ഫിഷറീസ്, പാരാമെഡിക്കൽ, കൊമേഴ്സ് ആന്റ് ടൂറിസം, ജനറൽ കാറ്റഗറി എന്നിങ്ങനെയാണ് അവ. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ മേന്മ വിളിച്ചോതിക്കൊണ്ട് വൊക്കേഷണൽ വിഷയങ്ങൾ പഠിച്ച വിദ്യാർത്ഥികൾക്ക് ആ മേഖലയിൽ തന്നെ സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിൽ നേടുവാനും ഇത്തരം സംരംഭങ്ങളിലൂടെ സാധിക്കുന്നുവെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

Story Highlights: v shivankutty about vhsc education

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here