സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തരമായി ഇറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു എമർജൻസി നടപടി. ഷാർജയിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന വിമാനത്തിനായിരുന്നു തകരാർ. ഇന്ന് രാത്രി 8:15നാണ് സംഭവം. എയർ ഇന്ത്യയുടെ എക്സ്പ്രസ്സ് വിമാനമാണ് തകരാറിലായത്. 193 യാത്രക്കാരും ആറു ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. Air India Express emergency landing in kochi
Read Also: സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ഇറങ്ങുന്നതിന് തൊട്ട് മുൻപ് ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടതിനെ തുടർന്ന് പൈലറ്റ് എമർജൻസി ലാൻഡിങ്ങിന് അനുമതി തേടുകയായിരുന്നു. യാത്രക്കാർക്ക് ആർക്കും പരിക്കില്ലെന്നും വിമാനം സുരക്ഷിതമായി ഇറങ്ങിയെന്നും സിയാൽ അറിയിച്ചു.
Story Highlights: Air India Express emergency landing in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here